പു​ന​ർ​ജ​നി കാ​രു​ണ്യ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Tuesday, August 3, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് പ​ത്ത​നം​തി​ട്ട ശാ​ഖ, പ​ത്ത​നം​തി​ട്ട റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ആ​ൻ​ഡ് പെ​യി​ൻ സെ​ന്‍റ​റി​ന്‍റെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പു​ന​ർ​ജ​നി സാ​മൂ​ഹി​ക കാ​രു​ണ്യ പ​ദ്ധ​തി ആ​രം​ഭി​ച്ചു.‌
പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ലേ​ക്ക് ഫി​സി​യോ​തെ​റാ​പ്പി എ​ത്തി​ക്കു​ക, കോ​വി​ഡാ​ന​ന്ത​ര പു​ന​ര​ധി​വാ​സം, സൗ​ജ​ന്യ ഫി​സി​യോ​തെ​റാ​പ്പി ക്യാ​മ്പു​ക​ൾ, അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ‌
പ​ത്ത​നം​തി​ട്ട ശാ​ഖ പ്ര​സി​ഡ​ന്‍റ് ഡോ. ​നി​ഷാ​ദ് എ​സ്. നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​വി​നോ​ദ് രാ​ജ്, കെ. ​പി. ഉ​ദ​യ​ഭാ​നു, ഹ​ർ​ഷ​കു​മാ​ർ, പി. ​എ​സ്. മോ​ഹ​ന​ൻ, ശ്യാം ​ലാ​ൽ, എ​സ്. മ​നോ​ജ്, സെ​ക്ര​ട്ട​റി ഡോ. ​വി​ശാ​ൽ ജോ​ൺ​സ​ൺ, ഡോ. ​വി​ന​യ​ൻ പ​ത്താ​ണി, ഡോ. ​വി​ൻ​സി വി​ശാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌