കേ​ന്ദ്ര സം​ഘംജി​ല്ലാ ക​ള​ക്ട​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ‌
Thursday, September 16, 2021 11:17 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ കൈ​വ​ശ ക​ര്‍​ഷ​ക​ര്‍​ക്ക് പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​യ കേ​ന്ദ്ര വ​നം, പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സം​ഘം ക​ള​ക്ട​റേ​റ്റി​ലെ​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബം​ഗ​ളു​രു​വി​ലെ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റീ​ജി​യ​ണ​ല്‍ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍​ഡ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​ന​റ​ല്‍ ബി. ​എ​ന്‍. അ​ഞ്ജ​ന്‍ കു​മാ​റും, പി.​എ​സ്. അ​രു​ണു​മാ​ണ് ച​ര്‍​ച്ച ന​ട​ത്തി​യ​ത്. റാ​ന്നി, കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ട്ട​യം ന​ല്‍​കേ​ണ്ട വി​വി​ധ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷ​മാ​ണ് സം​ഘം ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ​ത്.‌
എ​ഡി​എം അ​ല​ക്സ് പി ​തോ​മ​സ്, റാ​ന്നി ഡി​എ​ഫ്ഒ പി.​കെ. ജ​യ​കു​മാ​ര്‍ ശ​ര്‍​മ്മ, എ​ല്‍​ആ​ര്‍ ഡെ​പ്യു​ട്ടി ക​ള​ക്ട​ര്‍ പി.​ആ​ര്‍. ഷൈ​ന്‍, ത​ഹ​സീ​ല്‍​ദാ​ര്‍​മാ​രാ​യ കെ. ​ന​വീ​ന്‍ ബാ​ബു, എം.​ടി. ജ​യിം​സ്, കെ. ​ഓ​മ​ന​ക്കു​ട്ട​ന്‍, ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌‌