ബൂ​ത്തു​ത​ലം മു​ത​ല്‍ കോ​ണ്‍​ഗ്ര​സി​നെ ശ​ക്ത​മാ​ക്കും: സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍
Friday, September 17, 2021 10:16 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​നം ബൂ​ത്തു​ത​ലം മു​ത​ല്‍ ശ​ക്ത​മാ​ക്കു​ക​യാ​ണ് പ്ര​ധാ​ന ദൗ​ത്യ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍. പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദ് ​പ്ര​സ് പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ല ബൂ​ത്ത് ക​മ്മി​റ്റി​ക​ളും ക​ട​ലാ​സി​ല്‍ മാ​ത്ര​മാ​ണ്. ജി​ല്ല​യി​ല്‍ 60 ശ​ത​മാ​നം ബൂ​ത്തു​ക​ള്‍ മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​ടി​ത്ത​റ ശ​ക്ത​മാ​ക്കു​ന്ന​തി​ലേ​ക്ക് യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ള്‍ രൂ​പീ​കൃ​ത​മാ​കു​ക​യാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് പ്ര​ത്യേ​ക ദൗ​ത്യം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. സെ​മി കേ​ഡ​ര്‍ നി​ല​വാ​ര​ത്തി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യെ ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രും. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ലെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലും പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്ന​തി​ല്‍ നി​ര​വ​ധി ഘ​ട​ക​ങ്ങ​ളു​ണ്ട്. കെ​പി​സി​സി സ​മി​തി ഇ​തു സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി​യെ​ങ്കി​ലും ആ​ര്‍​ക്കെ​ങ്കി​ലു​മെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ന്‍ നി​ല​വി​ല്‍ ആ​ലോ​ച​ന​യി​ല്ലെ​ന്നും സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ പാ​ര്‍​ട്ടി സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്ത​മാ​യി​രി​ക്കും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല​ട​ക്കം പാ​ര്‍​ട്ടി നി​ര്‍​ദേ​ശം ലം​ഘി​ച്ചു പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​കി​ല്ല.
പ്രാ​ദേ​ശി​ക സ​മ​ര​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് പാ​ര്‍​ട്ടി​യെ ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. കോ​ണ്‍​ഗ്ര​സി​നും യു​ഡി​എ​ഫി​നും വ​ള​ക്കൂ​റു​ള്ള മ​ണ്ണാ​ണ് പ​ത്ത​നം​തി​ട്ട. കോ​ണ്‍​ഗ്ര​സി​ന്‍റെ സം​ഭാ​വ​ന​യാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല. കോ​ണ്‍​ഗ്ര​സി​ലെ മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ഒ​ലി​ച്ച് പോ​കു​ന്ന​ത്. ജി​ല്ല​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ന​ഷ്ട​പ്പെ​ട്ട പ്ര​താ​പം വീ​ണ്ടെ​ടു​ക്കു​ക ത​ന്നെ ചെ​യ്യും. കെ. ​ശി​വ​ദാ​സ​ന്‍​നാ​യ​ര്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മു​ന്ന​ത നേ​താ​വാ​ണ്. ജി​ല്ല​യി​ല്‍ എ​സ്ഡി​പി​ഐ​യും ബി​ജെ​പി​യു​മാ​യി ചേ​ര്‍​ന്ന് അ​ധി​കാ​രം പ​ങ്കി​ടു​ന്ന​തി​ല്‍ എ​ല്‍​ഡി​എ​ഫി​ന് യാ​തൊ​രു മ​ടി​യു​മി​ല്ല. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ, കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ എ​സ്ഡി​പി​ഐ ബ​ന്ധ​വും റാ​ന്നി​യി​ല്‍ ബി​ജെ​പി ബ​ന്ധ​വും തു​ട​രു​ക​യാ​ണ്. പ​ന്ത​ളം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ പി​രി​ച്ചു​വി​ട​ണ​മെ​ന്നു ത​ന്നെ​യാ​ണ് കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട്. ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളോ​ടു പു​റം​തി​രി​ഞ്ഞു നി​ല്‍​ക്കു​ന്ന ഭ​ര​ണ​സ​മി​തി പ​ന്ത​ള​ത്ത് ഭ​ര​ണ​സ്തം​ഭ​നം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.
സി​ല്‍​വ​ര്‍ ലൈ​ന്‍ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍​ക്ക് ദോ​ഷം ചെ​യ്യു​ന്ന​താ​ണ്. ഇ​തി​നോ​ടു യോ​ജി​പ്പി​ല്ല. അ​പ്പ​ര്‍​കു​ട്ട​നാ​ട് മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ലാ​ണ്. നെ​ല്‍​ക​ര്‍​ഷ​ക​ര്‍​ക്ക് ആ​നു​കു​ല്യ​ങ്ങ​ള്‍ ഒ​ന്നും ല​ഭി​ക്കു​ന്നി​ല്ല. 2018ലെ​പ്ര​ള​യ​ത്തി​ല്‍ ന​ഷ്ടം സം​ഭ​വി​ച്ച​വ​ര്‍​ക്കും ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ചി​ട്ടി​ല്ലെ​ന്നും സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ പ​റ​ഞ്ഞു. പ്ര​സ്‌​ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ബി​ജു​കു​ര്യ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.