വെ​ച്ചൂ​ച്ചി​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, September 17, 2021 10:20 PM IST
വെ​ച്ചൂ​ച്ചി​റ: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.
18.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വെ​ച്ചൂ​ച്ചി​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം പ​ണി​ക​ഴി​പ്പി​ച്ച​ത്. ആ​ര്‍​ദ്രം എ​ന്‍​എ​ച്ച്എം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. വെ​യി​റ്റിം​ഗ് ഏ​രി​യ, പു​തി​യ ഒ​ബ്സ​ര്‍​വേ​ഷ​ന്‍ മു​റി, ഒ​പി കെ​ട്ടി​ട​ത്തി​ല്‍ പു​തി​യ ന​വീ​ക​ര​ണം, ഒ​പി മു​റി വി​പു​ലീ​ക​ര​ണം, ഇ​രി​പ്പി​ടം, രോ​ഗി​ക​ള്‍​ക്കാ​യു​ള്ള ശു​ദ്ധ​ജ​ലം, പ​ബ്ലി​ക്ക് അ​ഡ്ര​സ് സി​സ്റ്റം, ഒ​പി സ​ജീ​ക​ര​ണ​ങ്ങ​ള്‍, മു​ല​യൂ​ട്ട​ല്‍ മു​റി എ​ന്നി​വ​യാ​ണ് പു​തു​താ​യി ഒ​രു​ക്കി​യ​ത്. മു​മ്പു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ ഒ​പി മു​റി, ലാ​ബ്, ഫാ​ര്‍​മ​സി സ്റ്റോ​ര്‍​റൂം, ഡ്ര​സിം​ഗ് മു​റി, ശു​ചി​മു​റി എ​ന്നി​വ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, ഡി​എം​ഒ ഡോ. ​എ.​എ​ല്‍. ഷീ​ജ, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഗോ​പി, വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ജെ​യിം​സ്, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ സ്റ്റീ​ഫ​ന്‍ ജേ​ക്ക​ബ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജെ​സി അ​ല​ക്സ്, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ​തീ​ഷ് പ​ണി​ക്ക​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. മാ​ത്യു, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ര​മാ​ദേ​വി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ രാ​ജി ചെ​റി​യാ​ന്‍, പി.​എ​ച്ച്. ന​ഹാ​സ്, പ്ര​സ​കു​മാ​രി, ടി.​കെ. രാ​ജ​ന്‍, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​സ്. ശ്രീ​കു​മാ​ര്‍, ആ​ര്‍​ദ്രം മി​ഷ​ന്‍ ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ര​ച​നാ ചി​തം​ബ​രം, ആ​ര്‍​ദ്രം മി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സി. ജി. ​ശ്രീ​രാ​ജ്, വെ​ച്ചൂ​ച്ചി​റ സി​എ​ച്ച്‌​സി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ശി​ഷ് പ​ണി​ക്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.