അ​ക്വാ​ട്ടി​ക്ക് സെ​ന്‍റ​ർ സ്ഥാ​പി​ക്കും: ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ
Saturday, September 18, 2021 11:33 PM IST
സീ​ത​ത്തോ​ട്: സീ​ത​ത്തോ​ട്ടി​ൽ അ​ക്വാ​ട്ടി​ക്ക് സെ​ന്‍റ​ർ സ്ഥാ​പി​ച്ച്, അ​ക്വാ സ്പോ​ട്സി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​മെ​ന്ന് കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ.ക​യാ​ക്കിം​ഗി​ലും, ക​നോ​യിം​ഗി​ലും, റാ​ഫ്റ്റിം​ഗി​ലും പ്രാ​ദേ​ശി​ക​മാ​യി യു​വാ​ക്ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ല്കും.
ഇ​ത്ത​ര​ത്തി​ൽ പ​രി​ശീ​ല​നം നേ​ടു​ന്ന പ്ര​തി​ഭ​ക​ളെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന നി​ല​യി​ൽ പ്രാ​പ്ത​രാ​ക്കും. ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ലും വ​രു​മാ​ന​വും ല​ഭ്യ​മാ​കു​ന്ന​തി​നൊ​പ്പം രാ​ജ്യ​ത്തി​ന് മി​ക​ച്ച കാ​യി​ക താ​ര​ങ്ങ​ളെ​യും സൃ​ഷ്ടി​ക്കു​ന്ന നി​ല​യി​ലേ​ക്ക് അ​ക്വാ​ട്ടി​ക്ക് സെ​ന്‍റ​റി​നെ മാ​റ്റിത്തീ​ർ​ക്കാ​ൻ ക​ഴി​യും. സാ​യി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യു​ള്ള അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലു​ള്ള പ​രി​ശീ​ല​ന​മാ​ണ് ഇ​വി​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കോ​ന്നി​യു​ടെ​യും സീ​ത​ത്തോ​ടി​ന്‍റെ​യും അ​ന​ന്ത​മാ​യ ടൂ​റി​സം സാ​ധ്യ​ത​ക​ൾ​ക്ക് പ​ദ്ധ​തി സ​ഹാ​യ​ക​മാ​കും. കോ​ന്നി ടൂ​റി​സം ഗ്രാ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ത​ദ്ദേ​ശീ​യ​മാ​യ ടൂ​റി​സം സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തി വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
സ​ർ​ക്കാ​രി​ന്‍റെ​യും​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലാ​ണ് കോ​ന്നി ടൂ​റി​സം ഗ്രാ​മം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.