കോ​യി​പ്രം ത​ട്ട​യ്ക്കാ​ട്ട് ഗു​ണ്ടാ ആ​ക്ര​മ​ണം
Sunday, September 19, 2021 10:12 PM IST
കോ​ഴ​ഞ്ചേ​രി: കോ​യി​പ്രം പ​ഞ്ചാ​യ​ത്ത് ത​ട്ട​യ്ക്കാ​ട് പ്ര​ദേ​ശ​ത്ത് ഗു​ണ്ടാ ആ​ക്ര​മ​ണം. സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് ആ​രോ​പ​ണം. സി​പി​ഐ​പ്ര​വ​ര്‍​ത്ത​ക​നും സ​ഹോ​ദ​ര​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി.
വെ​ള്ളി​യാ​ഴ്ച രാ​തി പ​തി​നൊ​ന്നോ​ടെ സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​നാ​യ കാ​പ്ര കു​ഴി​യി​ട​ത്തി​ല്‍ ബി​ജു​വി​ന്റെ വീ​ട്ടി​ല്‍ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യാ​ണ് പ​രാ​തി. വ​ടി​വാ​ള്‍ കൊ​ണ്ടു വെ​ട്ടേ​റ്റ ബി​ജു​വും മ​ര്‍​ദ്ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ സ​ഹോ​ദ​ര​ന്‍ ഓ​മ​ന​ക്കു​ട്ട​നും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ബി​ജു​വി​ന്‍റെ വീ​ടും മു​റ്റ​ത്തു കി​ട​ന്ന വാ​ഹ​ന​വും അ​ക്ര​മി​സം​ഘം അ​ടി​ച്ചു ത​ക​ര്‍​ത്തു. അ​ടു​ത്ത​യി​ടെ​യാ​ണ് ബി​ജു വി​ദേ​ശ​ജോ​ലി ന​ഷ്ട​പ്പെ​ട്ട് നാ​ട്ടി​ലെ​ത്തി​യ​ത്.
റോ​ഡ് സൈ​ഡി​ല്‍ വാ​ഹ​ത്തി​ലി​രു​ന്നു മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്ന സം​ഘ​ത്തി​നു​നേ​രെ എ​തി​ര്‍​ദി​ശ​യി​ല്‍ നി​ന്നും വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ ലൈ​റ്റ് പ്ര​കാ​ശി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. എ​ന്നാ​ല്‍ മു​ന്‍​കാ​ല രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ബി​ജു​വും കു​ടും​ബ​വും പ​റ​യു​ന്നു. ബി​ജു​വി​ന്‍റെ മ​ക​ള്‍ അ​ട​ക്കം കു​ടും​ബാ​ഗ​ങ്ങ​ള്‍​ക്ക് നേ​രേ​യും ഭീ​ഷ​ണി മു​ഴ​ക്കി​യാ​ണ് പ്ര​തി​ക​ള്‍ പോ​യ​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് സ​മീ​പ പ്ര​ദേ​ശ​ത്ത് കോ​യി​പ്രം പ​ഞ്ചാ​യ​ത്ത് മു​ന്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​നും സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്ന ജോ​ണ്‍ ചാ​ണ്ടി​യു​ടെ വീ​ടി​നു നേ​രേ സ്‌​പോ​ട​ക​വ​സ്തു​ക്ക​ള്‍ എ​റി​ഞ്ഞ് വീ​ട് ആ​ക്ര​മി​ച്ച​തി​നു പി​ന്നി​ലും ഇ​തേ പ്ര​തി​ക​ള്‍ ത​ന്നെ​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.
കോ​യി​പ്രം പോ​ലീ​സ് അ​ന്ന് കേ​സെ​ടു​ത്തെ​ങ്കി​ലും രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് പ്ര​തി​ക​ള്‍ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ​യും അ​ത്ത​ര​ത്തി​ല്‍ കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​താ​യി് സി​പി​ഐ കോ​യി​പ്രം ലോ​ക്ക​ല്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.