കോ​ന്നി മ​രു​ന്ന് പ​രി​ശോ​ധ​നാ ലാ​ബോ​റ​ട്ട​റി ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, September 21, 2021 10:17 PM IST
മെഡിക്കൽ ഉപകരണ പരിശോധനയ്ക്കുള്ള ഏക ലാബോറട്ടറി

കോ​ന്നി: സ​ർ​ക്കാ​ർ മ​രു​ന്ന് പ​രി​ശോ​ധ​നാ ല​ബോ​റ​ട്ട​റി ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ർ​വ​ഹി​ക്കും. ‌

സം​സ്ഥാ​ന ഡ്ര​ഗ് ക​ണ്‍​ട്രോ​ള്‍ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന​ത്തെ നാ​ലാ​മ​ത്തെ ല​ബോ​റ​ട്ട​റി​യാ​ണ് കോ​ന്നി​യി​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ മു​ള​ങ്കു​ന്ന​ത്തു​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ ല​ബോ​റ​ട്ട​റി​ക​ൾ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കോ​ന്നി നെ​ടും​പാ​റ​യി​ല്‍ ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു സ​മീ​പ​മു​ള്ള ഒ​രേ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ഡ്ര​ഗ് ടെ​സ്റ്റിം​ഗ് ലാ​ബ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.‌

3.80 കോ​ടി രൂ​പ മു​ട​ക്കി മൂ​ന്നു നി​ല​യി​ലാ​യി 16,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​മാ​ണ് പൂ​ര്‍​ത്തി​യാ​യി​ട്ടു​ള്ള​ത്. 2019 ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച് കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ ത​ന്നെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞു. 60,000 ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള മ​ഴ​വെ​ള്ള സം​ഭ​ര​ണി​യു​ടെ​യും നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗം, ലൈ​ബ്ര​റി, സ്റ്റോ​ര്‍, ഡൈ​നിം​ഗ് ഹാ​ള്‍, കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ തു​ട​ങ്ങി​യ​വ​യും, ഒ​ന്നാം നി​ല​യി​ലും ര​ണ്ടാം നി​ല​യി​ൽ ല​ബോ​റ​ട്ട​റി​യു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ക.മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നൊ​പ്പം, മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം കൂ​ടി പ​രി​ശോ​ധി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ നോ​ട്ടി​ഫൈ​ഡ് ലാ​ബാ​ണ് കോ​ന്നി​യി​ല്‍ ആ​രം​ഭി​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ല്‍​എ പ​റ​ഞ്ഞു. ‌

പ്ര​തി​വ​ര്‍​ഷം 4,500 മ​രു​ന്നു​ക​ളോ​ളം പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യും. ‌

മു​ഖ്യ​മ​ന്ത്രി ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്യും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ പ്ര​മു​ഖ​ര്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ‌