സീ​ത​ത്തോ​ട് ബാ​ങ്ക് ക്ര​മ​ക്കേ​ട്: ഭ​ര​ണ​സ​മി​തി കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് ‌
Saturday, September 25, 2021 11:00 PM IST
പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ പേ​രു​ടെ പ​ങ്കാ​ളി​ത്തം വെ​ളി​വാ​യ​തോ​ടെ ഭ​ര​ണ​സ​മി​തി പ്ര​തി​രോ​ധ​ത്തി​ലാ​യി. എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ബാ​ങ്കി​നെ​തി​രെ ഉ‍​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ സി​പി​ഐ കൈ​മ​ല​ർ​ത്തു​ക കൂ​ടി ചെ​യ്ത​തോ​ടെ ഒ​റ്റ​യ്ക്കു പോ​രാ​ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്.

സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട സെ​ക്ര​ട്ട​റി കെ.​യു. ജോ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ക്കേ​ണ്ട​വ ത​ന്നെ​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യു​ടെ​യും ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ​യും സി​പി​എം നേ​താ​ക്ക​ളു​ടെ​യും ഭ​ര​ണ​സ​മി​തി​ക്കും വ്യ​ക്ത​മാ​യ പ​ങ്ക് ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടെ​ന്ന് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​യു. ജോ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ രം​ഗ​ത്തു​വ​ന്ന സി​പി​എ​മ്മും ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യും ന​ൽ​കു​ന്ന​ത് വി​ക​ല​മാ​യ ന്യാ​യ​ങ്ങ​ളാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.

ഭ​ര​ണ​സ​മി​തി പു​റ​ത്തു​വി​ട്ട ച​ട്ടം 65 പ്ര​കാ​ര​മു​ള്ള അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ടി​ൽ എ​സ്ബി അ​ക്കൗ​ണ്ട് 3351 ലേ​ക്ക് സ​സ്പെ​ൻ​സ് അ​ക്കൗ​ണ്ടി​ൽ നി​ന്നും ര​ണ്ട് ല​ക്ഷം രൂ​പ മു​ൻ സെ​ക്ര​ട്ട​റി മാ​റ്റി​യ​താ​യി കാ​ണി​ച്ചി​രി​ക്കു​ന്നു. ഈ ​അ​ക്കൗ​ണ്ട് സി​പി​എം പെ​രു​നാ​ട് ഏ​രി​യ ക​മ്മി​റ്റി അം​ഗം,ആ​ങ്ങ​മൂ​ഴി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി,പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പി.​ആ​ർ. പ്ര​മോ​ദി​ന്‍റെ പേ​രി​ലു​ള്ള​താ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ 2019 ഫെ​ബ്രു​വ​രി​യി​ലെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ കൃ​ഷി​ഭ​വ​ൻ അ​ഡ്വാ​ൻ​സി​ൽ നി​ന്നും 2018 - 19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​താ​വി​ന്‍റെ പേ​രി​ൽ ബാ​ങ്കി​ലു​ള്ള സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് 75000 രൂ​പ മാ​റ്റി​യ​താ​യി പ​റ​യു​ന്നു. ഇ​ത് വ​ളം ഇ​ട​പാ​ടി​ലെ ക​മ്മീ​ഷ​നാ​ണ്. കൂ​ടാ​തെ ഈ ​അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ര​വ​ധി ത​വ​ണ സ​സ്പെ​ൻ​സ് അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​ണം മാ​റ്റി​യി​ട്ടു​ണ്ട്.
ബാ​ങ്ക് മു​ൻ സെ​ക്ര​ട്ട​റി കെ. ​എ​ൻ. സു​ഭാ​ഷി​നെ​യും ബ​ന്ധു​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യും മ​റ്റ് ബി​നാ​മി ഇ​ട​പാ​ടു​ക​ളി​ലും ന​ട​ന്നി​ട്ടു​ള്ള ത​ട്ടി​പ്പു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ജി​ല്ലാ ബാ​ങ്കി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലു​ണ്ട്.സി​പി​എം നേ​താ​ക്ക​ളു​ടെ പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന സ​ഹ​ക​ര​ണ വ​കു​പ്പ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​ട്ടും ത​ട്ടി​പ്പി​ൽ ഇ​വ​ർ​ക്ക് പ​ങ്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് സി​പി​എം ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.

റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​ൻ സി​പി​എം ധൈ​ര്യം കാ​ട്ട​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ ഇ​ൻ​സ്പെ​ക്ഷ​ൻ സെ​ൽ ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​റു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്മേ​ലും ബാ​ങ്കി​ൽ സ​ഹ​ക​ര​ണ​നി​യ​മം 65 പ്ര​കാ​രം അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എം.​ജി. പ്ര​മീ​ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രാ​ൻ ര​ണ്ടു​വ​ർ​ഷ​ത്തോ​ളം വേ​ണ്ടി​വ​ന്നു. ഇ​ത് ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്.

സ​ഹ​ക​ര​ണ ച​ട്ടം 65 പ്ര​കാ​ര​മു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ത​ങ്ങ​ളു​ടെ വാ​ദം ന്യാ​യീ​ക​രി​ക്കു​ന്ന ഭാ​ഗം മാ​ത്ര​മാ​ണ് ഭ​ര​ണ​സ​മി​തി പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ൽ മു​ൻ സെ​ക്ര​ട്ട​റി ന​ട​ത്തി​യ ദു​രൂ​ഹ ഇ​ട​പാ​ടു​ക​ളി​ൽ അ​ഞ്ച് സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളു​ടെ പേ​രും വി​ലാ​സ​വും പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് അ​ക്കൗ​ണ്ട്ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ബാ​ങ്ക് ഭ​ര​ണ സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളാ​യ സി​പി​എം സീ​ത​ത്തോ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യും മ​റ്റൊ​രു അം​ഗ​വും ബാ​ങ്കി​ൽ നി​ന്നും എ​ടു​ത്ത വാ​യ്പ ഏ​റെ​ക്കാ​ല​മാ​യി കു​ടി​ശി​ക​യാ​ണ്. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ കു​ടി​ശി​ക വ​രു​ത്തി​യാ​ൽ അ​വ​ർ അ​യോ​ഗ്യ​രാ​ണ്.

ബാ​ങ്കി​ൽ നാ​ല് ഡ​യ​റ​ക്ട​ർ​മാ​രു​ള്ള സി​പി​ഐ ഈ ​തീ​രു​മാ​ന​ങ്ങ​ൾ ഒ​ന്നും അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ നേ​താ​വു​മാ​യ മ​റ്റൊ​രു ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലെ പീ​ഡ​ന​ക്കേ​സി​ൽ​പെ​ട്ട് ഒ​ളി​വി​ലാ​ണ്.ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​രാ​തി ഉ​യ​ർ​ന്നു വ​ന്ന​തു മു​ത​ൽ ബാ​ങ്കി​ൽ എ​ത്തു​ന്ന നി​ക്ഷേ​പ​ങ്ങ​ൾ ദു​രൂ​ഹ​മാ​ണ്.

സീ​ത​ത്തോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​വ​രു​ന്ന സ​മ​ര​പ​രി​പാ​ടി​ക​ൾ ഏ​റ്റെ​ടു​ക്കു​വാ​ൻ കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി​യും കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സം​സ്ഥാ​ന നേ​തൃ​ത്വ​വും ത​യാ​റാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് കെ. ​നാ​യ​ർ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ്് ഷെ​മീ​ർ ത​ട​ത്തി​ൽ, യൂ​ത്ത്കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ മു​ക്ക​ണ്ണ​ത്ത് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌