ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം മാ​റ്റ​വും പ്ര​മോ​ഷ​നും ന​ട​പ്പാ​ക്ക​ണം - എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ‌
Saturday, September 25, 2021 11:00 PM IST
പ​ത്ത​നം​തി​ട്ട: ത​ഹ​സീ​ൽ​ദാ​ർ, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ, വി​ല്ലേ​ജ്‌ ഓ​ഫി​സ​ർ, ക്ലാ​ർ​ക്ക് ത​സ്തി​ക​ക​ളി​ൽ മ​റ്റു ജി​ല്ല​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി ചെ​യ്തു വ​രു​ന്ന​വ​ർ​ക്ക് മാ​തൃ​ജി​ല്ല​യി​ലേ​ക്കു​ള്ള സ്ഥ​ലം​മാ​റ്റം അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജി​ൻ ഐ​പ്പ് ജോ​ർ​ജ്, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി .​എ​സ്‌. വി​നോ​ദ്കു​മാ​ർ,തു​ള​സീരാ​ധ, എ.അ​ജ​യ്, ഷി​ബു മ​ണ്ണ​ടി, വേ​ണു​ഗോ​പ​ല​പി​ള്ള,അ​ൻ​വ​ർ ഹു​സൈ​ൻ,ബി​ജു സാ​മു​വേ​ൽ, യു ​അ​നി​ല,ഷൈ​നുസാ​മു​വേ​ൽ, പ്ര​ശാ​ന്ത് കു​മാ​ർ പ്ര​സം​ഗി​ച്ചു. ‌