ചി​ര​ണി​ക്ക​ൽ - പാ​ലം​കു​ഴി റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, September 26, 2021 9:03 PM IST
അ​ടൂ​ർ: ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ന​വീ​ക​രി​ച്ച ചി​ര​ണി​ക്ക​ൽ - പാ​ലം​കു​ഴി റോ​ഡ് ഉ​ദ്ഘാ​ട​നം ചെ‍​യ്തു.
ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടി​ൽ നി​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ‌
യോ​ഗ​ത്തി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബാ​ബു ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മ​ഞ്ജു, ബി​ജു ഉ​ണ്ണി​ത്താ​ൻ, അ​ജി ഭാ​സ്ക്ക​ർ, അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദീ​ർ​ഘ​കാ​ല​മാ​യി ഈ ​റോ​ഡ് ത​ക​ർ​ന്നു കി​ട​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് യാ​ത്ര ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. ഇ​തോ​ടെ യാ​ത്രാ ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​യി​രി​ക്കു​ക​യാ​ണ്. മ​ണ്ഡ​ല​ത്തി​ലെ ത​ക​ർ​ന്ന റോ​ഡു​ക​ൾ ഒ​രോ​ന്നാ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് വ​രി​ക​യാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. ‌