623 പേ​ര്‍ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്
Sunday, September 26, 2021 9:05 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 623 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്. 622 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.​ഇ​തേ​വ​രെ 1,76,163 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ 438 പേ​ര്‍​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 9128 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. 17189 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.ഇ​ന്ന​ലെ 1376 സ്ര​വ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. 1847 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു‌
കോ​ഴ​ഞ്ചേ​രി: റ​വ.​ജോ​ർ​ജ് മാ​ത്ത​ൻ പ്ര​തി​മ അ​നാ​ച്ഛാ​ദ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. ജ​ൻ​മ​നാ​ടാ​യ കി​ട​ങ്ങ​ന്നൂ​രി​ലാ​ണ് അ​ർ​ധ​കാ​യ പ്ര​തി​മ സ്ഥാ​പി​ക്കു​ക. ആ​റ​ൻ​മു​ള ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ചെ​റി​യാ​ൻ ത​ര​ക​ൻ കു​ടു​ബ​യോ​ഗ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ്മൃ​തി​യി​ടം ഒ​രു​ക്കി​യ​ത്. സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ര​ണ യോ​ഗം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജാ ടി. ​ടോ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്. കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ടി. ​ടോ​ജി ചെ​യ​ർ​പേ​ഴ്സ​ണും, ച​രി​ത്ര​കാ​ര​ൻ ബാ​ബു തോ​മ​സ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യു​ള്ള 35 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വി​നെ​യാ​ണ് യോ​ഗം തെ​ര​ഞ്ഞെ​ടു​ത്ത​ത്. ‌