ളാ​ഹ ഗോ​പാ​ല​ൻ അ​നു​സ്മ​ര​ണം നാളെ ‌‌
Sunday, September 26, 2021 9:06 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി നേ​തൃ​ത്വ​ത്തി​ൽ നാളെ ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ത്ത​നം​തി​ട്ട റോ​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ളാ​ഹ ഗോ​പാ​ല​ൻ അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ളാ​ഹ ഗോ​പാ​ല​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ചെ​ങ്ങ​റ ഭൂ​സ​മ​ര നേ​താ​വ് ളാ​ഹ ഗോ​പാ​ല​ൻ ഉ​യ​ർ​ത്തി​യ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ പ്ര​ശ്ന​ങ്ങ​ൾ സ​മൂ​ഹ മ​നഃ​സാ​ക്ഷി​യു​ടെ മു​ൻ​പി​ൽ ഇ​ന്നും സ​ജീ​വ​മാ​യി നി​ല​നി​ൽ​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ചെ​ങ്ങ​റ സ​മ​ര സ​ഹാ​യ സ​മി​തി ക​ണ്‍​വീ​ന​ർ എ​സ്. രാ​ജീ​വ​ൻ, സാ​ധു​ജ​ന വി​മോ​ച​ന സം​യു​ക്ത വേ​ദി ഭാ​ര​വാ​ഹി ബേ​ബി ചെ​രി​പ്പി​ട്ട​ക്കാ​വ്, ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പി. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, കെ.​ജി. അ​നി​ൽ​കു​മാ​ർ, എ​സ്. രാ​ധാ​മ​ണി, ളാ​ഹ ഗോ​പാ​ല​ന്‍റെ മ​ക​ൾ ഗി​രി​ജ തു​ട​ങ്ങി​വ​ർ പ​ങ്കെ​ടു​ത്തു. ‌