പ​ത്ത​നം​തി​ട്ട​യി​ൽ മ​തി​ലി​ടി​ഞ്ഞ് വീ​ടി​ന് ത​ക​രാ​റ് ‌
Monday, September 27, 2021 10:08 PM IST
പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യി​ൽ സം​ര​ക്ഷ​ണ​മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണ് സ​മീ​പ​ത്തെ വീ​ടി​നു നാ​ശം സം​ഭ​വി​ച്ചു. ന​ഗ​ര​സ​ഭ ടൗ​ണ്‍ വാ​ർ​ഡി​ൽ ചി​റ്റൂ​ർ പാ​റ​യ്ക്ക​ൽ പു​ര​യി​ട​ത്തി​ൽ വി​ജ​യ​ൻ ത​ന്പി​യു​ടെ വീ​ടി​നാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. ‌
വീ​ടി​നോ​ടു ചേ​ർ​ന്ന് മു​ക​ൾ​വ​ശ​ത്താ​യി താ​മ​സി​ക്കു​ന്ന സ​മീ​പ​വാ​സി ശി​വ​ദാ​സ​ന്‍റെ ഹോ​ളോ ബ്രി​ക്സ് ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യ മ​തി​ലി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് ക​ന​ത്ത മ​ഴ​യി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് വി​ജ​യ​ൻ ത​ന്പി​യു​ടെ വീ​ടി​ന്‍റെ ഭി​ത്തി​യി​ലേ​ക്ക് പ​തി​ച്ച​ത്. മ​ണ്ണും ക​ല്ലു​ക​ളും ഉ​ൾ​പ്പെ​ടെ താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ‌
ക​ല്ലു​ക​ൾ ശ​ക്തി​യാ​യി വീ​ണ് വീ​ടി​ന്‍റെ ഭി​ത്തി​യും ഷെ​യ്ഡും ബാ​ത്ത് റൂ​മും പൈ​പ്പ് ക​ണ​ക്ഷ​നും ത​ക​ർ​ന്നി​ട്ടു​ണ്ട്.
ജ​നാ​ല​ക​ൾ ത​ക​ർ​ന്ന് മു​റി​ക്കു​ള്ളി​ലേ​ക്ക് ചെ​ളി വ​ള്ളം ക​യ​റി. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സി​ന്ധു അ​നി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ‌