തെ​രു​വു​നാ​യ്ക്ക​ൾ പെ​രു​കു​ന്നു, വ​ന്ധ്യം​ക​ര​ണ പ​രി​പാ​ടി നി​ല​ച്ചു
Monday, September 27, 2021 10:12 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ തെ​രു​വു​നാ​യ്ക്ക​ൾ പെ​രു​കു​ന്നു. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും അ​ട​ക്കം ചേ​ക്കേ​റി​യി​ട്ടു​ള്ള തെ​രു​വു​നാ​യ്ക്ക​ൾ ന​ടു​റോ​ഡി​ലും ക​ട​ത്തി​ണ്ണ​ക​ളി​ലും ഗ്രൗ​ണ്ടു​ക​ളി​ലു​മൊ​ക്കെ ശ​ല്യ​ക്കാ​രാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.‌

ലോ​ക്ഡൗ​ണ്‍​കാ​ല​ത്ത് വ​ൻ തോ​തി​ലാ​ണ് ഇ​വ​യു​ടെ വ​ർ​ധ​ന ഉ​ണ്ടാ​യ​ത്. ഭ​ക്ഷ​ണം ആ​വ​ശ്യ​ത്തി​ന് ല​ഭ്യ​മ​ല്ലാ​തെ വ​ന്ന​തോ​ടെ ഇ​വ കൂ​ടു​ത​ൽ അ​ക്ര​മാ​സ​ക്ത​രാ​യി. നി​ര​വ​ധി കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ നാ​യ്ക്ക​ളു​ടെ ക​ടി​യേ​ൽ​ക്കേ​ണ്ടി വ​ന്ന​ത്. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ കോ​ഴി​ക​ളെ​യും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യും ആ​ക്ര​മി​ക്കു​ക​യും ഭ​ക്ഷ​ണ​മാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ് ചി​കി​ത്സ​ക്ക് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന കാ​ല​യ​ള​വാ​യ​തി​നാ​ൽ നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റെ​ത്തു​ന്ന​വ​ർ​ക്ക് ചി​കി​ത്സ ത​ന്നെ ബു​ദ്ധി​മു​ട്ടാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.‌

റോ​ഡു​ക​ളി​ൽ ഇ​രു ച​ക്ര വാ​ഹ​ന​ത്തി​ന് മു​ന്പി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ചാ​ടി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​തും പ​തി​വാ​യി. തെ​രു​വു​നാ​യ്ക്ക​ളെ അ​മ​ർ​ച്ച ചെ​യ്യാ​ൻ നി​യ​മം അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ ഇ​വ​യു​ടെ പ്ര​ജ​ന​നം ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജ​ന​ന നി​യ​ന്ത്ര​ണ പ​രി​പാ​ടി (എ​ബി​സി) ന​ട​പ്പാ​ക്കി തു​ട​ങ്ങി​യ​ത്. ‌

നാ​യ്ക്ക​ളെ ഏ​റെ​പ്പേ​രും ലൈ​സ​ൻ​സി​ല്ലാ​തെ വ​ള​ർ​ത്തു​ന്ന​തും സം​ര​ക്ഷി​ക്കാ​ത്ത​തും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തു​മാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ വ​ർ​ധി​ക്കാ​ൻ മ​റ്റൊ​രു കാ​ര​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ദി​ശ​യു​ടെ പ്ര​സി​ഡ​ന്‍റ് എം.​ബി. ദി​ലീ​പ് കു​മാ​ർ പ​റ​ഞ്ഞു. ‌

‌സ്കൂ​ൾ വ​ള​പ്പു​ക​ളും താ​വ​ള​ങ്ങ​ൾ ‌

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തോ​ടെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ പ്ര​ശ്ന​മാ​യും നാ​യ്ക്ക​ൾ മാ​റും. അ​ട​ച്ചി​ട്ടി​രു​ന്ന സ്കൂ​ൾ വ​ള​പ്പു​ക​ളും ഗ്രൗ​ണ്ടു​ക​ളും പ​ല​യി​ട​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ താ​വ​ള​മാ​യി മാ​റി​യി​ട്ടു​ണ്ട്. സ്കൂ​ൾ തു​റ​ക്കാ​നെ​ത്തു​ന്ന അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ഇ​പ്പോ​ൾ ത​ന്നെ നാ​യ്ക്ക​ളു​ടെ ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി തെ​രു​വു​നാ​യ്ക്ക​ൾ താ​വ​ള​മാ​ക്കി​യ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ഇ​വ​യെ ഒ​ഴി​പ്പി​ച്ചെ​ടു​ക്കു​യെ​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി മാ​റും. ‌

‌കു​ടും​ബ​ശ്രീ ഒ​ഴി​ഞ്ഞു, എ​ബി​സി നി​ർ​ത്തി ‌

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ച് തെ​രു​വു​നാ​യ വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി​ക്ക് പ​ണം മാ​റ്റി​വ​ച്ച് കു​ടും​ബ​ശ്രീ​യു​ടെ ജി​ല്ലാ സൊ​സൈ​റ്റി​ക്ക് കൈ​മാ​റു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. കു​ടും​ബ​ശ്രീ മി​ഷ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ച്ച് തി​രി​കെ പി​ടി​ച്ച സ്ഥ​ല​ത്ത് വി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ജി​ല്ല​ക​ളി​ലെ കു​ടും​ബ​ശ്രീ സൊ​സൈ​റ്റി​ക​ൾ​ക്ക് കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണ ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​രം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് വ​ന്ന​തി​നെ തു​ട​ർ​ന്ന് കു​ടും​ബ​ശ്രീ​ക്ക് വ​ന്ധ്യം​ക​ര​ണ പ​രി​പാ​ടി നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നു.‌

ആ​റ​ന്മു​ള ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​പ്പോ​ൾ അ​ടി​യ​ന്ത​ര​മാ​യി തു​ക നീ​ക്കി​വ​ച്ച് പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി കു​ടും​ബ​ശ്രീ​യെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് ത​ത്കാ​ലം പ​ദ്ധ​തി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന അ​റി​യി​പ്പ് കി​ട്ടി​യ​ത്.‌

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ജ​ന​ങ്ങ​ളും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ നേ​രി​ടു​ന്ന​തെ​ന്ന് ആ​റ​ന്മു​ള ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജാ റ്റി. ​റ്റോ​ജി പ​റ​ഞ്ഞു.കേ​ര​ള സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ലെ കേ​സ് വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​ൻ ഇ​ട​പെ​ടു​ക​യോ പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യ​ണം. കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​നൊ​പ്പം ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ ജീ​വി​ത​ത്തി​ന് തെ​രു​വു​നാ​യ്ക്ക​ളും ഭീ​ഷ​ണി​യാ​കു​ക​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടി.‌