പി.​കെ. ജേ​ക്ക​ബും കൂ​ട്ട​രും കേ​ര​ള കോ​ണ്‍​ഗ്ര​സ് - ബി​യി​ൽ ചേ​രും ‌
Monday, September 27, 2021 10:12 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗ​മാ​യി​രു​ന്ന പി.​കെ. ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​വി​ഭാ​ഗം പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജി​വ​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് - ബി​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ‌
കേ​ര​ള ദ​ളി​ത്ഫ്ര​ണ്ട് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഗോ​പാ​ല​ൻ, കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് സെ​ല്ലേ​ഴ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ഏ​ബ്ര​ഹാം, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി സാം ​ജോ​യ്ക്കു​ട്ടി, ആ​റ​ൻ​മു​ള നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ പോ​ൾ മാ​ട​പ്പ​ള്ളി, പാ​ർ​ട്ടി​യു​ടെ​യും യൂ​ത്ത് ഫ്ര​ണ്ടി​ന്‍റെ​യും വി​വി​ധ പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ പി.​കെ. ജേ​ക്ക​ബി​നൊ​പ്പം അം​ഗ​ത്വം രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​ക്ക് കൈ​മാ​റി.‌
30 ന് ​രാ​വി​ലെ 11ന് ​പ​ത്ത​നം​തി​ട്ട ഗീ​താ​ഞ്ജ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -ബി ​ചെ​യ​ർ​മാ​ൻ കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ പു​തു​താ​യി പാ​ർ​ട്ടി​യി​ലേ​ക്ക് ചേ​രു​ന്ന​വ​ർ​ക്ക് അം​ഗ​ത്വം ന​ൽ​കും.‌
ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ജേ​ക്ക​ബും ഒ​പ്പ​മു​ള്ള​വ​രും ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ട്ടി​യി​ലെ സ്ഥാ​ന മാ​ന​ങ്ങ​ൾ രാ​ജി വ​ച്ചി​രു​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു​വി​ന്‍റെ സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ലും പാ​ർ​ട്ടി​യെ പി​ന്നോ​ട്ട് അ​ടി​ക്കു​ന്ന ന​ട​പ​ടി​യി​ലും പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു രാ​ജി. കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക നേ​താ​വാ​യി​രു​ന്ന ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ പാ​ർ​ട്ടി എ​ന്ന നി​ല​യി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് -ബി​യി​ൽ ചേ​രു​ന്ന​തെ​ന്ന് പി.​കെ. ജേ​ക്ക​ബ് പ​റ​ഞ്ഞു. ‌