ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ വി​വാ​ഹ സ​ഹാ​യ വി​ത​ര​ണം പ​രു​മ​ല​യി​ല്‍
Tuesday, October 12, 2021 10:29 PM IST
കോ​ട്ട​യം: പ​രു​മ​ല പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ വി​വാ​ഹ സ​ഹാ​യ വി​ത​ര​ണ​ത്തി​ന്‍റെ അ​ടു​ത്ത​ഘ​ട്ടം 31 ന് ​പ​രു​മ​ല സെ​മി​നാ​രി ചാ​പ്പ​ലി​ല്‍ ന​ട​ക്കും. നാ​നാ ജാ​തി മ​ത​സ്ഥ​രാ​യ 40 പേ​ര്‍​ക്കാ​ണ് സ​ഹാ​യം ന​ല്‍​കു​ക.
വി​വാ​ഹ സ​ഹാ​യ സ​മി​തി യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ തേ​വോ​ദോ​റോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ദി​ക ട്ര​സ്റ്റി ഫാ. ​ഡോ. എം. ​ഒ. ജോ​ണ്‍, അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍, വി​വാ​ഹ സ​ഹാ​യ സ​മി​തി ക​ണ്‍​വീ​ന​ര്‍ ഏ​ബ്ര​ഹാം മാ​ത്യു വീ​ര​പ്പ​ള​ളി​ല്‍, സ​മി​തി അം​ഗ​ങ്ങ​ളാ​യ ഫാ. ​കു​ര്യ​ന്‍ ഉ​തു​പ്പ്, ഫാ. ​മോ​ന്‍​സി ജേ​ക്ക​ബ്, ഫാ.​എ​ൻ.​പി. ജേ​ക്ക​ബ്, പി.​എം തോ​മ​സ്, ജോ​ണ്‍ സി. ​ഡാ​നി​യേ​ല്‍, ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ല്‍, സ​ജി ക​ളീ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടു​ള​ള​വ​ര്‍ ഇ​ട​വ​ക വി​കാ​രി​യു​ടെ സാ​ക്ഷ്യ​പ​ത്ര​വു​മാ​യി അ​ന്നേ ദി​വ​സം ഉ​ച്ച​ക്ക് ഒ​ന്നി​ന് പ​രു​മ​ല സെ​മി​നാ​രി​യി​ല്‍ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ക​ണ്‍​വീ​ന​ര്‍ ഏ​ബ്ര​ഹാം മാ​ത്യൂ വീ​ര​പ്പ​ള​ളി​ല്‍ അ​റി​യി​ച്ചു.