ലോ​ക കാ​ഴ്ച ദി​നാ​ച​ര​ണ​വും നേ​ത്ര​ദാ​ന സ​ന്ന​ദ്ധ സ​മി​തി രൂ​പീ​ക​ര​ണ​വും നാ​ളെ
Tuesday, October 12, 2021 10:31 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ലോ​ക കാ​ഴ്ച ദി​നാ​ച​ര​ണ​വും നേ​ത്ര​ദാ​ന സ​ന്ന​ദ്ധ സ​മി​തി രൂ​പീ​ക​ര​ണ​വും ന​ട​ത്തും. അ​ന്ധ​ത, കാ​ഴ്ച വൈ​ക​ല്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ആ​ഗോ​ള ശ്ര​ദ്ധ പ​തി​പ്പി​ക്കു​ക എ​ന്ന​താ​ണ് കാ​ഴ്ച ദി​നാ​ച​ര​ണ​ത്തി​ന്‍റെ ല​ക്ഷ്യം.
രാ​വി​ലെ 10.30 ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ കാ​ഴ്ച ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.​ഡോ. മാ​ത്യു പാ​ല​ക്കു​ടി പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ക്കും. നേ​ത്ര​ദാ​നം ന​ട​ത്തി​യ വ്യ​ക്തി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും. രൂ​പ​ത, ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് 'ബ്ലൈ​ൻ​ഡ് വാ​ക് ' ന​ട​ത്തു​ന്ന​താ​ണെ​ന്ന് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ടോ​മി​ച്ച​ൻ പാ​ല​ക്കു​ടി അ​റി​യി​ച്ചു.

വാ​ര്‍​ഷി​കാ​ഘോ​ഷം ഇ​ന്ന്

പ​ത്ത​നാ​പു​രം : ച​ല​ച്ചി​ത്ര-​സീ​രി​യ​ല്‍ സം​വി​ധാ​യ​ക​ന്‍ റി​ജു നാ​യ​രു​ടെ ക​ലാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ 25-ാം വാ​ര്‍​ഷി​കാ​ഘോ​ഷം 'റി​ജു​വ​ര്‍​ഷം 25 ' പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 10.30ന് ​ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ശാ​ന്തി​ഗി​രി ആ​ശ്ര​മം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്‌​നം ജ്ഞാ​ന​ത​പ​സ്വി ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ട​ന്‍ ടി.​പി. മാ​ധ​വ​ന്‍, വ​ര്‍​ക്ക​ല ദേ​വ​കു​മാ​ര്‍, പി.​എ​സ്. അ​മ​ല്‍​രാ​ജ്, കെ.​പി.​എ.​സി. ലീ​ലാ​കൃ​ഷ്ണ​ന്‍, കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.