അ​തി​ദ​രി​ദ്ര​രെ ക​ണ്ടെ​ത്ത​ല്‍: വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു​ള്ള ജി​ല്ലാ പ​രി​ശീ​ല​നം ‌
Tuesday, October 12, 2021 10:32 PM IST
തി​രു​വ​ല്ല: അ​തി​ദ​രി​ദ്ര​രെ ക​ണ്ടെ​ത്ത​ല്‍ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു​ള്ള ജി​ല്ലാ പ​രി​ശീ​ല​നം തു​ട​ങ്ങി. അ​തി​ദ​രി​ദ്ര​രെ ക​ണ്ടെ​ത്തി അ​തി​ജീ​വ​ന​ത്തി​നു​ള്ള മൈ​ക്രോ പ്രോ​ജ​ക്ടു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജി​ല്ല​യി​ലെ ബ്ലോ​ക്ക്, ന​ഗ​ര​സ​ഭ കീ ​റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം തി​രു​വ​ല്ല ബോ​ധ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ആ​രം​ഭി​ച്ചു. പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ നി​ര്‍​വ​ഹി​ച്ചു. ‌‌

ക​ര്‍​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍ സി​റ്റിം​ഗ് ഇന്ന് ‌

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ക​ര്‍​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍റെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സി​റ്റിം​ഗ് ഇന്നു രാ​വി​ലെ 10ന് തി​രു​വ​ല്ല പി​ഡ​ബ്ല്യു​ഡി റെ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ക്കും. സി​റ്റിം​ഗി​ല്‍ ചെ​യ​ര്‍​മാ​ന്‍ കെ. ​ഏ​ബ്ര​ഹാംമാ​ത്യു​വും ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ് ല​ഭി​ച്ച​വ​ര്‍ ബ​ന്ധ​പ്പെ​ട്ടധ​ന​കാ​ര്യ സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്ക് ന​ല്‍​കു​ന്ന വാ​യ്പാ വി​വ​ര​ങ്ങ​ളി​ല്‍ എ​ന്തെ​ങ്കി​ലും ത​ര്‍​ക്കം ഉ​ണ്ടെ​ങ്കി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ള്‍ സ​ഹി​തം സ​മ​യ​ത്ത് ഹാ​ജ​രാ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ‌