മ​ല​ങ്ക​ര​സ​ഭ​യി​ൽ ഭി​ന്ന​ത​ക​ൾ ഒ​ഴി​വാ​ക​ണം: കാ​തോ​ലി​ക്ക ബാ​വ ‌
Friday, October 15, 2021 10:17 PM IST
പ​രു​മ​ല: മ​ല​ങ്ക​ര സ​ഭ​യി​ൽ ഭി​ന്ന​ത​ക​ൾ ഒ​ഴി​വാ​കു​ക​യും യോ​ജി​പ്പി​ന്‍റെ അ​നു​ഭ​വ​ത്തി​ലേ​ക്കു വ​രി​ക​യും വേ​ണ​മെ​ന്ന് കാ​തോ​ലി​ക്കാ സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ. മ​ല​ങ്ക​ര ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​നി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌
വ്യ​വ​ഹാ​ര​ര​ഹി​ത സ​ഭ ത​ന്‍റെ മു​ൻ​ഗാ​മി ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ൻ ബാ​വ സ്വ​പ്നം ക​ണ്ടി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ൾ സ​ഭ​യ്ക്ക് മാ​ർ​ഗ​ദീ​പ​മാ​ണ്. സ​ഭ​യി​ൽ യോ​ജി​പ്പി​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം. വി​ഭാ​ഗീ​യ​ത നാം ​ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ക​ല​ഹ​ത്തി​ന്‍റെ​യും വി​ഭ​ജ​ന​ത്തി​ന്‍റെ​യും വി​ക​ല​വീ​ക്ഷ​ണ​മ​ല്ല, പ്രാ​ർ​ഥ​ന​പൂ​ർ​വം ശാ​ശ്വ​ത സ​മാ​ധാ​ന​ത്തി​നു​ള്ള കാ​ഴ്ച​പ്പാ​ടാ​ണി​ത്. സ​ത്യ​ത്തി​ലും നീ​തി​യി​ലും ഉ​റ​ച്ചു​നി​ൽ​ക്കു​ക​യെ​ന്ന​ത് നി​സാ​ര​മ​ല്ല. പ്ര​തി​സ​ന്ധി​ക​ളേ​റെ​യു​ണ്ടാ​കാം. അ​വി​ടെ​യെ​ല്ലാം ന​ന്മ​യാ​ൽ തി​ന്മ​യെ ജ​യി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.‌
നി​രാ​ലം​ബ​രെ​യും നി​രാ​ശ്ര​യ​രെ​യും ആ​ലം​ബ​ഹീ​ന​രെ​യും ലോ​ക​ത്തി​ന്‍റെ ക​ള​ങ്ക​മി​ല്ലാ​തെ സം​ര​ക്ഷി​ക്കാ​ൻ നാം ​ബാ​ധ്യ​സ്ഥ​രാ​ണ്. ദൈ​വ​ക​രു​ണ​യു​ടെ മ​ഹാ​ന​ദി​യാ​യി സ​ഭ മാ​റ​ണം. ക​രു​ണ​യു​ടെ വ​ഴി​ക​ളി​ലാ​ണ് സ​ഭ പ്ര​ശോ​ഭി​ക്കു​ന്ന​ത്. ജാ​തി​മ​ത വ​ർ​ഗ ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​കു​ന്ന​ത് ക​രു​ണ​യു​ടെ ഭാ​ഷ​യാ​ണ്. അ​താ​ണ് സു​വി​ശേ​ഷ​ത്തി​ന്‍റെ ഭാ​ഷ്യ​മെ​ന്നും കാ​തോ​ലി​ക്കാ ബാ​വ അ​ഭി​പ്രാ​യ​പ്പെ​ട്ടു.‌