കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു ‌
Friday, October 15, 2021 10:17 PM IST
തി​രു​വ​ല്ല: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പെ​രി​ങ്ങ​ര​യി​ൽ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ൽ പൂ​വൊ​ന്നി​ക്കു​ന്നി​ൽ വീ​ട്ടി​ൽ ത​ങ്ക​മ​ണി​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്.
ര​ണ്ടു​ദി​വ​സം മു​മ്പ് മു​ത​ൽ കി​ണ​റി​ന് ചു​റ്റു​മു​ള്ള ക​ൽ​ക്കെ​ട്ടി​ൽ വി​ള്ള​ൽ വീ​ണി​രു​ന്ന​താ​യി ത​ങ്ക​മ​ണി പ​റ​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് വാ​ർ​ഡ് മെം​ബ​ർ അ​ശ്വ​തി രാ​മ​ച​ന്ദ്ര​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. കി​ണ​ർ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ കി​ണ​ർ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വാ​ർ​ഡ് മെം​ബ​ർ പ​റ​ഞ്ഞു. ‌

നാ​ര​ങ്ങാ​ന​ത്തു ക്ഷേ​ത്ര​ത്തി​നു തീ​വ​ച്ച​താ​യി പ​രാ​തി ‌

നാ​ര​ങ്ങാ​നം: കു​ടും​ബ ക്ഷേ​ത്ര​ത്തി​ന് തീ​വ​ച്ച​താ​യി പ​രാ​തി. വ​ലി​യ​കു​ളം പ​താ​ലി​ല്‍ മേ​പ്പു​റ​ത്ത് വീ​ട്ടി​ല്‍ ശ​ശീ​ധ​ര​ന്‍ നാ​യ​രു​ടെ കു​ടു​ബ ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ലി​നാ​ണ് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ തീ​യി​ട്ട​ത്.
മും​ബൈ​യി​ല്‍ വ്യ​വ​സാ​യി​യാ​യ ശ​ശി​ധ​ര​ന്‍ നാ​യ​രു​ടെ വ​യോ​ധി​ക​യാ​യ ബ​ന്ധു മാ​ത്ര​മേ ഇ​പ്പോ​ള്‍ വീ​ട്ടി​ല്‍ താ​മ​സ​മു​ള്ളൂ. ക്ഷേ​ത്രം തീ​വ​ച്ചു​ന​ശി​പ്പി​ച്ച​ത് സം​ബ​ന്ധി​ച്ച് ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​ന​ല്‍​കി. 150 വ​ര്‍​ഷ​ത്തെ പ​ഴ​ക്ക​മു​ള്ള ക്ഷേ​ത്ര​മാ​ണ്. പോ​ലീ​സ്‌ കേ​സെ​ടു​ത്തു. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ സ്ഥ​ല​വാ​സി​ക​ള​ല്ലാ​ത്ത യു​വാ​ക്ക​ള്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്ഥി​രം ബൈ​ക്കു​ക​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.‌