മ​ല്ല​പ്പ​ള്ളി, ചു​ങ്ക​പ്പാ​റ മേ​ഖ​ല​യി​ൽ നാ​ശ​ന​ഷ്ടം
Saturday, October 16, 2021 9:58 PM IST
മ​ല്ല​പ്പ​ള്ളി : മ​ഴ​യി​ൽ മ​ണി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞ് മ​ല്ല​പ്പ​ള്ളി​യി​ൽ നാ​ശ​ന​ഷ്ടം. മ​ല്ല​പ്പ​ള്ളി -ആ​നി​ക്കാ​ട് റോ​ഡി​ൽ വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ല്ല​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ലും വെ​ള്ളം ക​യ​റി.

കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ ചു​ങ്ക​പ്പാ​റ​യി​ൽ 18 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ള​ത്തി​ലാ​യി. ക​ടൂ​ർ​ക​ട​വ് പാ​ലം കോ​ട്ടാ​ങ്ങ​ൽ തൈ​ക്കാ​വു​പ​ടി പാ​ലം, കു​ള​ത്തൂ​ർ പാ​പ്പ​നാ​ട്ട് പാ​ലം എ​ന്നി​വ​യി​ലൂ​ടെ വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കി. ക​ല്ലൂ​പ്പാ​റ​യി​ൽ മ​ണി​മ​ല​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് 7.36 മീ​റ്റ​ർ രേ​ഖ​പ്പെ​ടു​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി, മു​ണ്ട​ക്ക​യം മേ​ഖ​ല​യി​ൽ ക​ന​ത്ത​മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ജ​ല​നി​ര​പ്പു​യ​രു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.

കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ നാ​ലു കു​ടും​ബ​ങ്ങ​ളി​ലാ​യി 20 പേ​രെ മാ​റ്റി പാ​ർ​പ്പി​ച്ചു. പു​റ​മ​റ്റ​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രെ​യും മാ​റ്റി പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.​വെ​ണ്ണി​ക്കു​ളം പോ​ളി​ടെ​ക്നി​ക് കോ​ളേ​ജ് ദു​രി​താ​ശ്വാ​സ ക്യാ​ന്പ് ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു. വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ൻ​സ് സ്കൂ​ളി​ൽ ഒ​രു കു​ടും​ബ​ത്തെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

മ​ണി​മ​ല​യാ​റ്റി​ൽ കൂ​ടി ഒ​ഴു​കി വ​ന്ന ഗ്യാ​സ് സി​ല​ണ്ട​ർ പി​ടി​ക്കാ​ൻ ശ്ര​മി​ച്ച മു​ര​ണി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ ഒ​ഴു​ക്കി​ൽ​പെ​ട്ടു. തി​രു​വ​ല്ല​യി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യ​പ്പോ​ഴേ​ക്കും ഒ​ഴു​കി​യെ​ത്തി ത​ടി​യി​ൽ പി​ടി​ച്ച് ഇ​വ​ർ ക​ര ക​യ​റി.