റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി, ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Saturday, October 16, 2021 9:58 PM IST
റാ​ന്നി: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ ചെ​ത്തോ​ങ്ക​ര പാ​ലം മു​ത​ൽ എ​സ്‌​സി പ​ടി, മാ​ട​ത്തും പ​ടി ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ തി​നെ​ത്തു​ട​ർ​ന്ന് ചെ​ത്തോ​ങ്ക​ര ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​തം ത​ട​ഞ്ഞു. റോ​ഡി​ന്‍റെ പു​തി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തി​നു ശേ​ഷം ശ​ക്ത​മാ​യ ഏ​തു മ​ഴ​യി​ലും റോ​ഡി​ലെ ചെ​ത്തോ​ങ്ക​ര - എ​സ്‌​സി പ​ടി ഭാ​ഗം വെ​ള്ള​ത്തി​ൽ മു​ങ്ങു​ക പ​തി​വാ​യി​ട്ടു​ണ്ട്.

മാ​മു​ക്കി​ലാ​ക​ട്ടെ സ്കൂ​ൾ പ​ടി മു​ത​ൽ ര​ണ്ടാ​മ​ത്തെ പെ​ട്രോ​ൾ പ​ന്പ് പ​ടി ഭാ​ഗം വ​രെ​യും ഇ​തേ സ്ഥി​തി​യി​ലാ​ണ് റോ​ഡ്. മ​ല വെ​ള്ള​പ്പാ​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് വ​ലി​യ തോ​ട്ടി​ൽ വെ​ള്ള​മു​യ​ർ​ന്ന് ചെ​ട്ടി​മു​ക്ക് റോ​ഡി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.

പി​എം റോ​ഡി​ലെ വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി തി​രി​ച്ചു​വി​ട്ടി​രു​ന്നു​വെ​ങ്കി​ലും ഈ ​റോ​ഡി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര ബു​ദ്ധി​മു​ട്ടി​ലാ​യി. റാ​ന്നി മാ​മു​ക്ക്, പു​ളി​മു​ക്ക് ഭാ​ഗ​ങ്ങ​ളി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ വെ​ള്ളം ക​യ​റി.