റാ​ന്നി​യി​ൽ ദു​രി​ത​പ്പെ​യ്ത്ത്
Saturday, October 16, 2021 9:58 PM IST
റാ​ന്നി: ക​ന​ത്ത മ​ഴ താ​ലൂ​ക്കി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​മ്മാ​നി​ച്ച​ത് ക​ന​ത്ത ദു​രി​തം.​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ കോ​സ് വേ​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ അ​ര​യാ​ഞ്ഞി​ലി​മ​ണ്‍, കു​രു​ന്പ​ൻ​മൂ​ഴി പ്ര​ദേ​ശ​ങ്ങ​ൾ പു​റം​ലോ​ക​വു​മാ​യി ഒ​റ്റ​പ്പെ​ട്ടു.

പ​ന്പാ​ന​ദി ക​ര​ക​വി​ഞ്ഞ​തോ​ടെ റാ​ന്നി ഉ​പാ​സ​ന​ക്ക​ട​വി​ലും പ്ര​ധാ​ന പാ​ത​ക​ളി​ലും വെ​ള്ളം​ക​യ​റി.പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ലെ എ​സ്‌​സി​പ​ടി​യി​ലും ചെ​ത്തോ​ങ്ക​ര​യി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി മു​ട​ങ്ങി. റാ​ന്നി ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ന്ന​ലെ വെ​ള്ളം ക​യ​റി​യി​രു​ന്നു. ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ങ്ങ​ളു​ടെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് വെ​ള്ളം ക​യ​റി​യ​ത്. വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വ്യാ​പാ​രി​ക​ളും ജാ​ഗ്ര​ത​യി​ലാ​ണ്.

ടൗ​ണി​ലെ ഓ​ട​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തി​നാ​ൽ വെ​ള്ള​ക്കെ​ട്ടു​ക​ൾ ഒ​ഴി​വാ​യി​ട്ടു​ണ്ട്. മു​ക്കം, കു​രു​ന്പ​ൻ​മൂ​ഴി, അ​ര​യാ​ഞ്ഞി​ലി​മ​ണ്‍, എ​യ്ഞ്ച​ൽ​വാ​ലി, ക​ണ​മ​ല കോ​സ് വേ​ക​ൾ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മൂ​ന്നു​വ​ശം വ​ന​ത്താ​ലും ഒ​രു​വ​ശം പ​ന്പാ​ന​ദി​യാ​ലും ചു​റ്റ​പ്പെ​ട്ട അ​ര​യാ​ഞ്ഞി​ലി​മ​ണ്‍, കു​രു​ന്പ​ൻ​മൂ​ഴി പ്ര​ദേ​ശ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. അ​ര​യാ​ഞ്ഞി​ലി​മ​ണ്ണു​കാ​ർ​ക്ക് മു​ന്പ് വെ​ള്ളം ക​യ​റു​ന്പോ​ൾ പു​റ​ത്തേ​ക്ക് പോ​കു​വാ​ൻ ക​ഴി​യു​മാ​യി​രു​ന്ന തൂ​ക്കു​പാ​ലം ത​ക​ർ​ന്ന​ത് ദു​രി​തം ഇ​ര​ട്ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ലാ​ണ് തൂ​ക്കു​പാ​ലം ത​ക​ർ​ന്ന​ത്. പി​ന്നീ​ട് പു​ന​രു​ദ്ധ​രി​ച്ചി​രു​ന്നി​ല്ല. നാ​ട്ടു​കാ​രു​ടെ ദു​രി​ത​ത്തി​ന് അ​റു​തി​വ​രു​ത്താ​ൻ പു​തി​യ​പാ​ലം നി​ർ​മി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ളൊ​ന്നു​മാ​യി​ല്ല.

പ​ന്പാ ന​ദി ക​ര​ക​വി​യു​ന്ന​തു മൂ​ലം കു​രു​ന്പ​ൻ​മൂ​ഴി, പെ​രു​ന്തേ​ന​രു​വി, ക​ട്ടി​ക്ക​ൽ, തോ​ണി​ക്ക​ട​വ്, അ​ത്തി​ക്ക​യം, പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര, ഐ​ത്ത​ല, റാ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ൽ തീ​ര​പ്ര​ദേ​ശ​ത്തു​ള്ള വീ​ടു​ക​ളി​ൽ ആ​ളു​ക​ൾ ജാ​ഗ്ര​ത​യി​ലാ​ണ്. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ സ്മ​ര​ണ​ക​ളി​ൽ പ​ല​രും വീ​ടു വി​ട്ടു മാ​റി​യി​ട്ടു​ണ്ട്. റാ​ന്നി​യി​ലെ വ​ലി​യ തോ​ട്, മാ​ട​ത്ത​രു​വി തോ​ട്, അ​ത്തി​ക്ക​യ​ത്തെ ക​ര​ണം​കു​ത്തി തോ​ട് എ​ന്നി​വ ക​ര ക​വി​ഞ്ഞ് ഒ​ഴു​കി​യ​തി​നാ​ൽ നി​ര​വ​ധി മേ​ഖ​ല​യി​ൽ വ​ൻ കൃ​ഷി നാ​ശ​മു​ണ്ടാ​യി.