21 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു
Sunday, October 17, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ​ക്കെ​ടു​തി​യി​ല്‍ ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ 21 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു.ജി​ല്ല​യി​ല്‍ 63 ക്യാ​മ്പു​ക​ളി​ലാ​യി 515 കു​ടും​ബ​ങ്ങ​ളി​ലെ 1840 പേ​ര്‍ ക​ഴി​യു​ന്ന​താ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ വ്യ​ക്ത​മാ​ക്ക​പ്പെ​ട്ടു. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ ഒ​മ്പ​തു ക്യാ​മ്പു​ക​ളി​ലാ​യി 180 പേ​രും അ​ടൂ​രി​ല്‍ ര​ണ്ടു ക്യാ​മ്പു​ക​ളി​ലാ​യി 16 പേ​രും തി​രു​വ​ല്ല​യി​ല്‍ 30 ക്യാ​മ്പു​ക​ളി​ലാ​യി 1004 പേ​രും മ​ല്ല​പ്പ​ള്ളി​യി​ല്‍ 15 ക്യാ​മ്പു​ക​ളി​ലാ​യി 345 പേ​രും കോ​ന്നി​യി​ല്‍ ഏ​ഴു ക്യാ​മ്പു​ക​ളി​ലാ​യി 295 പേ​രു​മാ​ണു​ള്ള​ത്. ഡാം ​സു​ര​ക്ഷ അ​ഥോ​റി​റ്റി പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​ത്രം ക​ക്കി ആ​ന​ത്തോ​ട് ഡാം ​ഇ​ന്ന് പ​ക​ല്‍ തു​റ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ് അ​യ്യ​ര്‍ പ​റ​ഞ്ഞു. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ പോ​ലീ​സി​ന്‍റെ സേ​വ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി അ​റി​യി​ച്ചു.