ദു​രി​താ​ശ്വാ​സ ക്യാ​ന്പ് മ​ന്ത്രി​മാ​രും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റും സ​ന്ദ​ർ​ശി​ച്ചു ‌‌
Monday, October 18, 2021 10:25 PM IST
പ​ന്ത​ളം: ക​ട​യ്ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് മ​ന്ത്രി​മാ​രാ​യ കെ.​രാ​ജ​ൻ, വീ​ണാ ജോ​ർ​ജ്, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. നി​ല​വി​ൽ മൂ​ന്നു കു​ടും​ബ​ത്തി​ലെ 14 പേ​രാ​ണ് ക്യാ​ന്പി​ലു​ള്ള​ത്. ‌
ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ, അ​ടൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഡി.​സ​ജി, പ​ന്ത​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ശീ​ല സ​ന്തോ​ഷ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ​ച്ച്.​സ​ക്കീ​ർ, ഷെ​ഫി​ൻ റെ​ജീ​ബ് ഖാ​ൻ, ല​സി​ത ടീ​ച്ച​ർ, അ​ജി​ത​കു​മാ​രി, അം​ബി​ക രാ​ജേ​ഷ്, അ​ടൂ​ർ ആ​ർ​ഡി​ഒ തു​ള​സീ​ധ​ര​ൻ പി​ള്ള, ത​ഹ​സി​ൽ​ദാ​ർ ജോ​ണ്‍ സാം ​തു​ട​ങ്ങി​യ​വ​രും മ​ന്ത്രി​മാ​ർ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ‌
ആ​റ​ന്മു​ള: വ​ല്ല​ന ഗ​വ​ണ്‍​മെ​ന്‍റ് എ​സ്എ​ൻ​ഡി​പി യു​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് മ​ന്ത്രി​മാ​രാ​യ കെ.​രാ​ജ​നും വീ​ണാ ജോ​ർ​ജും സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.‌
38 കു​ടും​ബ​ങ്ങ​ളി​ലെ 126 പേ​രാ​ണ് ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​ത്. ത​ഹ​സി​ൽ​ദാ​ർ​ക്കും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ മ​ന്ത്രി​മാ​ർ ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. അ​ജ​യ​കു​മാ​ർ, കോ​ഴ​ഞ്ചേ​രി ത​ഹ​സി​ൽ​ദാ​ർ കെ. ​ഓ​മ​ന​ക്കു​ട്ട​ൻ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ൻ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌
ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം: മ​ന്ത്രി​മാ​ർ ‌
പ​ത്ത​നം​തി​ട്ട: ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ജ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു. ജി​ല്ല​യി​ലെ പ്ര​ള​യ​സ്ഥി​തി വി​ല​യി​രു​ത്തു​ന്ന​തി​ന് ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം ന​ട​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും.‌
യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ പൊ​തു​സ്ഥി​തി വി​ല​യി​രു​ത്തി. അ​തി​ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ മൂ​ന്ന് ന​ദി​ക​ളാ​യ പ​ന്പ, മ​ണി​മ​ല, അ​ച്ച​ൻ​കോ​വി​ൽ എ​ന്നി​വ അ​പ​ക​ട നി​ല​യ്ക്ക് മു​ക​ളി​ലാ​ണ്. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ, ക്യാ​ന്പു​ക​ൾ തു​ട​ങ്ങി​യ​വ​യെ സം​ബ​ന്ധി​ച്ചും യോ​ഗം ച​ർ​ച്ച ചെ​യ്തു.
വ​രും ദി​വ​സ​ങ്ങ​ളി​ൽ ക്ര​മീ​ക​രി​ക്കേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ളെ സം​ബ​ന്ധി​ച്ചും ച​ർ​ച്ച ചെ​യ്തു. നാ​ളെ മു​ത​ൽ 24 വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. ഇ​തി​ൽ 20, 21 തീ​യ​തി​ക​ളി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യി​പ്പ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.