മ​ണി​മ​ല​യാ​റ്റി​ലെ കു​ത്തൊ​ഴു​ക്ക്: മു​ന്ന​റി​യി​പ്പു​ണ്ടാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പം
Tuesday, October 19, 2021 10:10 PM IST
മ​ല്ല​പ്പ​ള്ളി: മ​ണി​മ​ല​യാ​റ്റി​ലെ കു​ത്തൊ​ഴു​ക്കി​നേ തു​ട​ർ​ന്ന് മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ൽ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ൽ ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന് ആ​ക്ഷേ​പം.
കൂ​ട്ടി​ക്ക​ൽ, മുണ്ടക്കയം ഭാ​ഗ​ത്ത് ശനിയാഴ്ച രാവിലെ മുതൽ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ലും കാഞ്ഞിരപ്പള്ളി, മ​ണി​മ​ല ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യും കാ​ര​ണം മ​ണി​മ​ല​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​നു​ള്ള സാ​ധ്യ​ത മു​ൻ​കൂ​ട്ടി ക​ണ്ടി​രു​ന്നു. മ​ണി​മ​ല​യി​ൽ അ​ട​ക്കം ജ​ല​നി​ര​പ്പ് നി​രീ​ക്ഷി​ച്ചു​വ​രു​ന്പോ​ഴും കോ​ട്ടാ​ങ്ങ​ൽ, മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​ൻ ജാ​ഗ്ര​ത കാ​ട്ടാ​തെ വ​ന്ന​താ​ണ് ന​ഷ്ടം ഇ​ര​ട്ടി​പ്പി​ച്ച​തെ​ന്നാ​ണ് ആ​ക്ഷേ​പം. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളെ ഇ​ത്ത​വ​ണ പ്ര​ള​യം സാ​ര​മാ​യി ബാ​ധി​ച്ചു.
മ​ണി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞ് വെ​ള്ള​മെ​ത്താ​റു​ണ്ടെ​ങ്കി​ലും 2018ൽ ​പോ​ലും സം​ഭ​വി​ക്കാ​ത്ത ത​ര​ത്തി​ൽ കു​ത്തൊ​ഴു​ക്കും കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് വെ​ള്ളം​വ​ര​വു​മാ​ണ് കോ​ട്ടാ​ങ്ങ​ൽ, മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ണ്ടാ​യ​ത്. ഇ​തോ​ടെ യാ​തൊ​രു മു​ൻ​ക​രു​ത​ലും സ്വീ​ക​രി​ക്കാ​തി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വ​ൻ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ അ​ട​ക്കം ന​ഷ്ട​പ്പെ​ട്ടു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​യി. വ്യാ​പാ​രി​ക​ൾ​ക്ക് വ​ൻ ന​ഷ്ട​മു​ണ്ടാ​യി. വെ​ള്ള​ത്തി​ന്‍റെ വ​ര​വ് കൂ​ടാ​നു​ള്ള സാ​ധ്യ​ത മ​ന​സി​ലാ​ക്കി മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​മാ​ണു​യ​രു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് കോ​ട്ടാ​ങ്ങ​ലി​ലും മ​ല്ല​പ്പ​ള്ളി​യി​ലും കെ​ടു​തി​ക​ൾ രൂ​ക്ഷ​മാ​യ​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ മ​ണി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞു തു​ട​ങ്ങി​യി​രു​ന്നെ​ങ്കി​ലും ഇ​തി​ന്‍റെ രൂ​ക്ഷ​ത മ​ന​സി​ലാ​ക്കു​ന്ന​ത് വൈ​കി​യ​താ​ണ് നാ​ശ​ന​ഷ്ടം ഇ​ര​ട്ടി​യാ​ക്കി​യ​ത്.

മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ പ്രളയ​ന​ഷ്ടം: മു​ന്ന​റി​യി​പ്പി​ലെ വീ​ഴ്ച മൂ​ല​മെ​ന്ന് ഡി​സി​സി

പ​ത്ത​നം​തി​ട്ട: മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പി​ടി​പ്പു​കേ​ടും പ്ര​ള​യ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​ലെ വീ​ഴ്ച​യും​മൂ​ല​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ.
ഉ​രു​ൾ പൊ​ട്ട​ൽ മൂ​ലം മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ മ​ണി​മ​ല​യാ​റ്റി​ൽ വെ​ള്ള​മു​യ​രു​മെ​ന്ന് ക​ണ്ട് തീ​ര​ത്തു​ള്ള​വ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ മ​ല്ല​പ്പ​ള്ളി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി ഗു​രു​ത​ര​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നെ​ന്നും ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സ​ർ​ക്കാ​രു​മാ​ണെ​ന്നും ഡി​സി​സി കു​റ്റ​പ്പെ​ടു​ത്തി.
പേ​മാ​രി​യും വെ​ള്ള​പ്പൊ​ക്ക​വും മൂ​ലം ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ സ​ർ​ക്കാ​ർ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​ര​വും ആ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സ​തീ​ഷ് കൊ​ച്ചു പ​റ​ന്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മ​ല്ല​പ്പ​ള്ളി മേ​ഖ​ല​യി​ൽ വെ​ള്ളം ക​യ​റി ഉ​ണ്ടാ​യ ദു​രി​ത​ത്തി​ന് ഇ​ര​യാ​യ​വ​രെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലും തി​രു​വ​ല്ല, റാ​ന്നി എം​എ​ൽ​എ മാ​ർ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണ്.
ജി​ല്ല​യി​ലെ വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ജീ​വ​മാ​യി മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്, പോ​ഷ​ക സം​ഘ​ട​നാ ഘ​ട​ക​ങ്ങ​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.