ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം: മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ
Tuesday, October 19, 2021 10:10 PM IST
തി​രു​വ​ല്ല: ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്ക​ൻ പോ​ലീ​സ് പി​ടി​യി​ലാ​യി. കാ​വും​ഭാ​ഗം പ​രു​ത്തി​ക്ക​പ്പ​ടി പാ​ല​ത്തി​ങ്ക​ൽ പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​നീ​ഷാ​ണ് (52) പി​ടി​യി​ലാ​യ​ത്.
തി​രു​വ​ല്ല - കാ​വും​ഭാ​ഗം റോ​ഡി​ൽ ക​ച്ചേ​രി​പ്പ​ടി​യി​ലു​ള്ള ക​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ആ​യി​ര​ത്തോ​ളം രൂ​പ​യും മൂ​വാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ സാ​ധാ​ന​ങ്ങ​ളു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സ​മീ​പ​ത്തെ ബാ​ങ്കി​ന്‍റെ സി​സി ടി​വി​യി​ൽ പ​തി​ഞ്ഞ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​നീ​ഷി​നെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​വ​ല്ല ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.