മ​ണി​മ​ല​യാ​റി​നു വീ​തി കൂ​ടി, കോ​മ​ള​ത്ത് പാ​ല​ത്തി​നു നീ​ളം കൂ​ടും ‌
Wednesday, October 20, 2021 10:29 PM IST
വെ​ണ്ണി​ക്കു​ളം: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ മ​ണി​മ​ല​യാ​റി​നു കു​റു​കെ​യു​ള്ള കോ​മ​ളം പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യേ തു​ട​ർ​ന്നു​ള്ള പ്ര​ശ്ന പ​രി​ഹാ​രം വൈ​കും.‌

പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ഒ​ഴു​കി​പ്പോ​യ സ്ഥാ​ന​ത്തു ബ​ദ​ൽ ക്ര​മീ​ക​ര​ണം സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം കൂ​ടി തേ​ടി മാ​ത്ര​മേ സാ​ധ്യ​മാ​കൂ. അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്ന ഭാ​ ഗ​ത്തു​കൂ​ടി നി​ല​വി​ൽ മ​ണി​മ​ ല​യാ​ർ വ​ഴി​മാ​റി​യി​രി​ക്കു​ക​യാ​ണ്.

പു​തി​യ അ​പ്രോ​ച്ച് റോ​ഡ് ഇ​വി​ടെ നി​ർ​മി​ക്കു​ക സാ​ധ്യ​മ​ല്ലെ​ന്നാ​യി​ട്ടു​ണ്ട്. നി​ല​വി​ലെ പാ​ല​ത്തി​നു നീ​ളം കൂ​ട്ടു​ക മാ​ത്ര​മാ​ണ് പോം​വ​ഴി​യെ​ന്ന് പ​റ​യു​ന്നു.

ക​ല്ലൂ​പ്പാ​റ, പു​റ​മ​റ്റം പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കോ​മ​ളം പാ​ല​ത്തി​ന്‍റെ തു​രു​ത്തി​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ക​ര​യി​ല്‍ 60 മീ​റ്റ​റോ​ളം വ​രു​ന്ന അ​പ്രോ​ച്ച് റോ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ഗ​മാ​ണ് ഒ​ഴു​ക്കി​ല്‍​പെ​ട്ടു​പോ​യ​ത്. പാ​ല​ത്തി​ന​ടി​യി​ൽ വ​ന്ന​ടി​ഞ്ഞ മ​ര​ങ്ങ​ളും മു​ള​ങ്കാ​ടു​ക​ളും കാ​ര​ണം നീ​രൊ​ഴു​ക്കി​ന്‍റെ സ​മ്മ​ർ​ദം അ​പ്രോ​ച്ച് റോ​ഡ് ഭാ​ഗ​ത്തേ​ക്കു മാ​റി​യ​താ​ണ് ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ‌