ബിമ്മരത്തെ 21 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
Wednesday, October 20, 2021 10:29 PM IST
റാ​ന്നി: റാ​ന്നി​യു​ടെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ളെ അ​ടി​യ​ന്ത​ര​മാ​യി ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​പാ​ര്‍​പ്പി​ക്കാ​ന്‍ പ്രമോദ് നാരായൺ എം​എ​ല്‍​എ നേ​രി​ട്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചു.
മ​ഴ ക​ന​ത്ത​തോ​ടെ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ അ​ട്ട​ത്തോ​ട് കി​ഴ​ക്കേ​ക്ക​ര, അ​ട്ട​ത്തോ​ട് പ​ടി​ഞ്ഞാ​റെ​ക്ക​ര, നാ​റാ​ണം​തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ ളും പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​ക​ളും പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു.‌
പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഉ​ള്‍​പ്ര​ദേ​ശ​മാ​യ മ​ണ​ക്ക​യം ബി​മ്മ​ര​ത്ത് മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത കൂ​ടു​ത​ല്‍ ഉ​ള്ള​തി​നാ​ല്‍ 21 കു​ടും​ബ​ങ്ങ​ളി​ലെ 83 ആ​ളു​ക​ളെ ബി​മ്മ​രം ക​മ്യൂ​ണി​റ്റി ഹാ​ളി​ലേ​ക്ക് ഉ​ട​ന്‍​ത​ന്നെ മാ​റ്റി​പാ​ർ​പ്പി​ക്കാ​നും, ഭ​ക്ഷ​ണ​വും, കു​ടി​വെ​ള്ള​വും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​വാ​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​വി​ടേ​ക്ക് ഒ​രു സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സേ​വ​നം ഉ​റ​പ്പാ​ക്കാ​ന്‍ പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി.‌
പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഗോ​പി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ രാ​ജ​ല​ക്ഷ്മി, ത​ഹ​സീ​ല്‍​ദാ​ര്‍ ന​വീ​ന്‍ ബാ​ബു, റോ​ബി​ന്‍ കെ ​തോ​മ​സ് തു​ട​ങ്ങി വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ‌