23 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 15,000 രൂ​പ​യും മോ​ഷ്ടി​ച്ചു
Wednesday, October 20, 2021 10:32 PM IST
ച​​ങ്ങ​​നാ​​ശേ​​രി: പാ​​യി​​പ്പാ​​ട് പ​​ള്ളി​​ക്ക​​ച്ചി​​റ​​യി​​ൽ വീ​​ട്ടി​​ൽ മോ​​ഷ​​ണം. 23 പ​​വ​​ൻ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ളും 15,000 രൂ​​പ​​യും മോ​​ഷ്ടി​​ച്ചു. കാ​​ഞ്ഞി​​ര​​ന്താ​​നം ജോ​​സ​​ഫ് ചാ​​ക്കോ​​യു​​ടെ വീ​​ട്ടി​​ൽ ചൊ​വ്വാ​​ഴ്ച രാ​​ത്രി​​യാ​​ണ് മോ​​ഷ​​ണം ന​​ട​​ന്ന​​ത്. ജോ​​സ​​ഫ് ചാ​​ക്കോ​​യു​​ടെ മ​​ക​​ളു​​ടെ വി​​വാ​​ഹ​​ത്തി​​നാ​​യി വാ​​ങ്ങി സൂ​​ക്ഷി​​ച്ചി​​രു​​ന്ന സ്വ​​ർ​​ണ​​മാ​​ണ് മോ​​ഷ​​ണം പോ​​യ​​ത്.
വീ​​ടി​​ന്‍റെ അ​​ടു​​ക്ക​​ള​​യു​​ടെ പി​​ന്നി​​ലു​​ള്ള തു​​റ​​ന്നു​​കി​​ട​​ന്ന ഒ​​റ്റ​​പ്പാ​​ളി ജ​​നാ​​ല​​യു​​ടെ ത​​ടി അ​​ഴി പ​​ട്ടി​​ക കൊ​​ണ്ട് തി​​ക്കി ഇ​​ള​​ക്കി​​യാ​​ണ് മോ​​ഷ്ടാ​​വ് അ​​ക​​ത്തു ക​​ട​​ന്ന​​ത്. മോ​​ഷ്ടാ​​വ് ജ​​നാ​​ല​​യു​​ടെ വാ​​തി​​ലും അ​​ട​​ർ​​ത്തി മാ​​റ്റി​​യി​​ട്ടു​​ണ്ട്.
അ​​ല​​മാ​​ര​​യി​​ലും ഷെ​​ൽ​​ഫി​​ലും സൂ​​ക്ഷി​​ച്ചി​​രു​​ന്ന ബാ​​ഗു​​ക​​ളും സ്യൂ​​ട്ട്കേ​​സു​​ക​​ളും മോ​​ഷ്ടാ​​വ് അ​​ടു​​ക്ക​​ള വാ​​തി​​ൽ തു​​റ​​ന്ന് പു​​റ​​ത്ത് എ​​ത്തി​​ച്ചാ​​ണ് സ്വ​​ർ​​ണ​​വും പ​​ണ​​വും അ​​പ​​ഹി​​ച്ച​​ത്.
ജോ​​സ​​ഫും ഭാ​​ര്യ​​യും ര​​ണ്ടു മ​​ക്ക​​ളും വീ​​ട്ടി​​ൽ കി​​ട​​ന്ന് ഉ​​റ​​ങ്ങി​​യ നേ​​ര​​ത്താ​​ണ് മോ​​ഷ​​ണം ന​​ട​​ന്ന​​ത്.
ജോ​​സ​​ഫി​​ന്‍റെ ഭാ​​ര്യ ഇ​​ന്ന​​ലെ രാ​​വി​​ലെ വീ​​ടി​​നു പു​​റ​​ത്തി​​റ​​ങ്ങി​​യ​​പ്പോ​​ൾ ബാ​​ഗു​​ക​​ളും പ​​ഴ്സു​​ക​​ളും വീ​​ടി​​നു പി​​ന്നി​​ൽ നി​​ര​​ന്നു കി​​ട​​ക്കു​​ന്ന​​തു ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് വീ​​ട്ടി​​ൽ മോ​​ഷ​​ണം ന​​ട​​ന്ന​​താ​​യി മ​​ന​​സി​​ലാ​​യ​​ത്.
തു​​ട​​ർ​​ന്ന് തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ വി​​വ​​രം അ​​റി​​യി​​ച്ചു. ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി ആ​​ർ.​​ശ്രീ​​കു​​മാ​​ർ, തൃ​​ക്കൊ​​ടി​​ത്താ​​നം എ​​സ്എ​​ച്ച്ഒ ഇ.​​അ​​ജീ​​ബ്, എ​​സ്ഐ ​അ​​ഖി​​ൽ​​ദേ​​വ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘം സം​​ഭ​​വ​​സ്ഥ​​ല​​ത്തെ​​ത്തി അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.
കോ​​ട്ട​​യ​​ത്തു​​നി​​ന്നും വി​​ര​​ല​​ട​​യാ​​ള വി​​ദ​​ഗ്ധ​​രും ഡോ​​ഗ് സ്ക്വാ​​ഡും എ​​ത്തി പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ത്തി.
പ​​രി​​ശോ​​ധ​​ന​​യി​​ൽ ല​​ഭി​​ച്ച വി​​ര​​ല​​ട​​യാ​​ളം തെ​​ളി​​വാ​​കു​​മെ​​ന്നാ​​ണു പോ​​ലീ​​സ് ക​​രു​​തു​​ന്ന​​ത്. വീ​​ടു​​മാ​​യി പ​​രി​​ച​​യ​​മു​​ള്ള​​വും സ്വ​​ർ​​ണ​​വും പ​​ണ​​വും വീ​​ട്ടി​​ലു​​ണ്ടെ​​ന്ന് അ​​റി​​വു​​ള്ള​​വ​​രു​​മാ​​ണ് മോ​​ഷ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.