പ​ന്പ​യി​ൽ വെ​ള്ളം ഉ​യ​ർ​ന്നാ​ൽ നീ​ർ​വി​ളാ​കം മു​ങ്ങും ‌
Thursday, October 21, 2021 10:17 PM IST
കോ​ഴ​ഞ്ചേ​രി: നീ​ർ​വി​ളാ​കം ഗ്രാ​മം പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​ണ്. 2018ൽ ​മ​ഹാ​ദു​രി​തം അ​നു​ഭ​വി​ച്ച പ്ര​ദേ​ശം ഇ​ത്ത​വ​ണ​യും ഒ​റ്റ​പ്പെ​ട്ടു. ‌ഇ​ത്ത​വ​ണ ആ​ളു​ക​ൾ​ക്ക് മാ​റി​താ​മ​സി​ക്കാ​ൻ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​പോ​ലും ഇ​ല്ലാ​യി​രു​ന്നു. ക്യാ​ന്പ് ആ​രം​ഭി​ക്കാ​ൻ പ​റ്റി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്ലെ​ന്ന​താ​ണ് പ്ര​ശ്നം. മു​ന്പ് ക്യാ​ന്പാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന നീ​ർ​വി​ളാ​കം എം​റ്റി​എ​ൽ​പി സ്കൂ​ൾ 2018 ലെ ​മ​ഹാ​പ്ര​ള​യ​ത്തെ​തു​ട​ർ​ന്ന് ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യി. പ​ന്പാ​ന​ദി​യി​ലെ ജ​ല​നി​ര​പ്പു​യ​ർ​ന്നാ​ൽ നീ​ർ​വി​ളാ​കം ഗ്രാ​മ​ത്തി​ലെ വീ​ടു​ക​ളി​ൽ ഭ​യ​ത്തി​ന്‍റെ നാ​ളു​ക​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.‌

പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ അ​ട​ക്കം വി​ദൂ​ര​ത്തി​ലാ​ണ്. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ആ​രം​ഭി​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്ന് ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ പി​ര​ള​ശേ​രി ഭാ​ഗ​ത്തെ ബ​ന്ധു​വീ​ടു​ക​ളി​ലാ​ണ് ആ​ളു​ക​ൾ അ​ഭ​യം തേ​ടി​യ​ത്. ഇ​ങ്ങ​നെ പോ​യ​വ​ർ​ക്ക് പ്ര​ള​യ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. ‌

ആ​റ·ു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 18-ാം വാ​ർ​ഡാ​യ നീ​ർ​വ​ളാ​ക​വും സ​മീ​പ സ്ഥ​ല​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ൾ കു​റ​യ്ക്കാ​നു​ള്ള ശാ​സ്ത്രീ​യ ബ​ദ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ഗ്രാ​മീ​ണ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന കാ​ര്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും അ​ധി​കാ​രി​ക​ളും വേ​ണ്ട​ത്ര താ​ത്പ​ര്യം കാ​ട്ടു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. ‌