പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ രോഗം: ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ‌
Thursday, October 21, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ഡി​എം​ഒ ഡോ.​എ.​എ​ൽ. ഷീ​ജ. ‌
‌എ​ലി​പ്പ​നി നി​യ​ന്ത്ര​ണം ‌
പ​ത്ത​നം​തി​ട്ട: വെ​ള​ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് എ​ലി​പ്പ​നി പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന​തി​നു​ള​ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​തി​നാ​ല്‍ എ​ലി​പ്പ​നി പ്ര​തി​രോ​ധ​ത്തി​നാ​യു​ള​ള ഡോ​ക്‌​സി സൈ​ക്ലി​ന്‍ ഗു​ളി​ക വെ​ള​ള​പ്പൊ​ക്ക ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളി​ലും, ക്യാ​മ്പു​ക​ളി​ലു​മു​ള​ള എ​ല്ലാ​വ​രും ക​ഴി​ക്ക​ണം.
ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ള്‍, മ​റ്റ് വ​കു​പ്പു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍, തൊ​ഴി​ലു​റ​പ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ഡോ​ക്‌​സി സൈ​ക്ലി​ന്‍ ക​ഴി​ക്ക​ണം. ‌
‌സു​ര​ക്ഷി​ത കു​ടി വെ​ള​ളം ‌
കു​ടി​വെ​ള​ളം ശു​ദ്ധ​മ​ല്ല എ​ങ്കി​ല്‍ വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍, ടൈ​ഫോ​യ്ഡ്, മ​ഞ്ഞ​പി​ത്ത രോ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന​തി​നു സാ​ധ്യ​ത​യു​ണ്ട്. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്ര​മേ കു​ടി​ക്കാ​വൂ. പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ള്‍ സൂ​പ്പ​ര്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തി അ​ണു​വി​മു​ക്ത​മാ​ക്ക​ണം. കൂ​ടി​വെ​ള​ള ടാ​ങ്കു​ക​ള്‍ ശു​ദ്ധീ​ക​രി​ക്കു​ക​യും വേ​ണം. ഇ​തി​നാ​വ​ശ്യ​മാ​യ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ എ​ല്ലാ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഭി​ക്കും. ‌
‌കി​ണ​റു​ക​ള്‍ സൂ​പ്പ​ര്‍ ക്ലോ​റി​നേ​റ്റ് ചെ​യ്യു​ന്ന വി​ധം‌
വെ​ള​ള​പ്പൊ​ക്ക​ത്തി​നു ശേ​ഷം കി​ണ​റു​ക​ള്‍ അ​തീ​വ മ​ലി​നം ആ​യി​രി​ക്കും. അ​തി​നാ​ല്‍ സൂ​പ്പ​ര്‍​ക്ലോ​റി​നേ​ഷ​നു വേ​ണ്ടി 1000 ലി​റ്റ​റി​ന് അ​ഞ്ച് ഗ്രാം ​എ​ന്ന ക​ണ​ക്കി​ല്‍ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ എ​ടു​ക്ക​ണം.
വെ​ള​ള​ത്തി​ന്‍റെ അ​ള​വ് വ​ച്ച് ആ​വ​ശ്യം ആ​യ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ ഒ​രു ബ​ക്ക​റ്റി​ല്‍ എ​ടു​ത്ത് കു​ഴ​ച്ച് പേ​സ്റ്റ് പ​രു​വ​ത്തി​ലാ​ക്കു​ക. വെ​ള്ളം കു​റേ​ശെ ആ​യി ബ​ക്ക​റ്റി​ന്‍റെ മു​ക്കാ​ല്‍ ഭാ​ഗം വ​രെ ഒ​ഴി​ച്ച് ന​ന്നാ​യി ക​ല​ക്കു​ക. ബ്ലീ​ച്ചിം​ഗ്പൗ​ഡ​ര്‍ അ​ടി​യാ​ന്‍ 10-15 മി​നി​ട്ട് അ​ന​ക്കാ​തെ വെ​ക്കു​ക.
തെ​ളി​ഞ്ഞ വെ​ള്ളം മ​റ്റൊ​രു ബ​ക്ക​റ്റി​ലാ​ക്കി കി​ണ​റ്റി​ല്‍ ന​ല്ല​തു​പോ​ലെ ഇ​ള​ക്കി ക​ല​ര്‍​ത്തു​ക. ഒ​രു മ​ണി​ക്കൂ​ര്‍ സ​മ​യം വെ​ള​ളം അ​ന​ക്കാ​തെ വെ​ച്ച​ശേ​ഷം കി​ണ​റി​ലെ വെ​ള​ളം ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങാം. ‌
‌ഓ​വ​ര്‍​ഹെ​ഡ് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന വി​ധം‌
ആ​ദ്യം ടാ​ങ്കി​ലും, ഓ​വ​ര്‍ ഹെ​ഡ് ടാ​ങ്കി​ലും ഉ​ള​ള വെ​ള​ളം മു​ഴു​വ​ന്‍ ഒ​ഴു​ക്കി ക​ള​യു​ക. ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ ഉ​പ​യോ​ഗി​ച്ച് ടാ​ങ്കും ഓ​വ​ര്‍ ഹെ​ഡ് ടാ​ങ്കും ന​ന്നാ​യി ഉ​ര​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കു​ക.
അ​തി​നു​ശേ​ഷം വെ​ള​ളം നി​റ​ക്കു​ക. വെ​ള​ളം ക്ലോ​റി​നേ​റ്റ് ചെ​യ്ത് ശു​ദ്ധീ​ക​രി​ക്കു​ക. പൈ​പ്പി​ലെ വെ​ള​ളം ഒ​ഴു​ക്കി ക​ള​യു​ക.‌
‌ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ ‌
പ്ര​മേ​ഹം, ര​ക്താ​തി മ​ര്‍​ദം, മ​റ്റ് ജീ​വി​ത ശൈ​ലീ രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​ക്കു​ള​ള മ​രു​ന്നു​ക​ള്‍ മു​ട​ക്ക​രു​ത്. സ്ഥി​ര​മാ​യി ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ള്‍ കൈ​വ​ശം ഇ​ല്ലെ​ങ്കി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്ത​ണം. ‌
‌മ​ലി​ന​ജ​ല​വു​മാ​യി സ​മ്പ​ര്‍​ക്കം മൂ​ലം ഉ​ണ്ടാ​വു​ന്ന രോ​ഗ​ങ്ങ​ള്‍ ‌
ത്വ​ക്ക് രോ​ഗ​ങ്ങ​ളും, ക​ണ്ണ്, ചെ​വി എ​ന്നി​വ​യി​ലെ അ​ണു​ബാ​ധ​ക​ളും വെ​ള​ള​പ്പൊ​ക്ക​ത്തി​നു​ശേ​ഷം കൂ​ടു​ത​ലാ​യി വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. മ​ലി​ന ജ​ല​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ടി​വ​രു​മ്പോ​ള്‍ അ​തി​നു​ശേ​ഷം ക്ലോ​റി​നേ​റ്റ് വെ​ള​ള​ത്തി​ല്‍ കൈ​കാ​ലു​ക​ള്‍ ക​ഴു​കി വൃ​ത്തി​യാ​ക്ക​ണം.
വ​ളം​ക​ടി പോ​ലെ​യു​ള​ള രോ​ഗ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ ഉ​ട​ന്‍ വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കു​ക. ചെ​ങ്ക​ണ്ണ്, ചെ​വി​യി​ലു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ എ​ന്നി​വ​ക്കും വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കു​ക. ‌