പു​ഷ്പ​ഗി​രി ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ വാ​ർ​ഷി​ക​വും ബ്ല​ഡ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന്
Saturday, October 23, 2021 10:26 PM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ്ര​തീ​ക്ഷ ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ പ​ത്താ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും ന​വീ​ക​രി​ച്ച ബ്ല​ഡ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് പു​ഷ്പ​ഗി​രി സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ക്കും. തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന സ​മ്മേ​ള​നം കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജ​നി​ത​ക ത​ക​രാ​റു​ക​ൾ മൂ​ലം കു​ട്ടി​ക​ൾ​ക്കു​ണ്ടാ​കു​ന്ന, ശാ​രീ​രി​ക​വും മാ​ന​സി​ക​വും ബു​ദ്ധി​പ​ര​വു​മാ​യ രോ​ഗ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യും, കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​മാ​യി സ്ഥാ​പി​ത​മാ​യ, മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ആ​ദ്യ​ത്തേ​തും സം​സ്ഥാ​ന​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച​തു​മാ​യ സി​ഡി​സി​ക​ളി​ലൊ​ന്നാ​ണ് പു​ഷ്പ​ഗി​രി പ്ര​തീ​ക്ഷ ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​തോ​മ​സ് പ​രി​യാ​ര​ത്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഓ​ട്ടി​സം തെ​റാ​പ്പി, ഫി​സി​യോ​തെ​റാ​പ്പി, ഡെ​വ​ല​പ്മെ​ന്‍റ് തെ​റാ​പ്പി, ഒ​ക്യൂ​പേ​ക്ഷ​ണ​ൽ തെ​റാ​പ്പി, സ്പീ​ച്ച് തെ​റാ​പ്പി, സ്പെ​ഷ്യ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ തു​ട​ങ്ങി​യ നി​ര​വ​ധി സേ​വ​ന​ങ്ങ​ൾ പ്ര​തീ​ക്ഷ​യി​ൽ ന​ൽ​കു​ന്നു.അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ ര​ക്ത​ത്തി​ലെ വി​വി​ധ ഘ​ട​ക​ങ്ങ​ളെ വേ​ർ​തി​രി​ച്ച് ന​ല്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ മു​ത​ൽ നൂ​ത​ന​മാ​യ എ​ഫ​റെ​സി​സ് പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളും പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി ബ്ല​ഡ് സെ​ന്‍റ​റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​റി​യി​ച്ചു.
സി​ഡി​സി​പി​ജി ഫെ​ല്ലോ​ഷി​പ്പ് പ്രോ​ഗ്രാ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നിം​സ് സ്പെ​ക്ട്രം ഡ​യ​റ​ക്ട​ർ ഡോ. ​എം. കെ. ​സി. നാ​യ​ർ നി​ർ​വ​ഹി​ക്കും.
മാ​താ​പി​താ​ക്ക​ൾ​ക്കാ​യു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി ആ​ന്‍റോ ആ​ന്‍റ​ണി എം​പി യും ​ഭി​ന്ന ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ പ​രി​ശോ​ധ​ന ക്യാ​ന്പു​ക​ൾ മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ല്ല ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു ജ​യ​കു​മാ​ർ സു​വ​നീ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. എ​ൻ​എ​ൽ​സി ഡ​യ​റ​ക്ട​ർ എ​ൻ. കെ. ​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, പു​ഷ്പ​ഗി​രി ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് പ്രി​ൻ​സി​പ്പ​ൽ അ​ഡ്വൈ​സ​ർ ജേ​ക്ക​ബ് പു​ന്നൂ​സ്, സി​ഇ​ഒ ഫാ.​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ, ഡോ. ​ജി​ജോ ജോ​സ​ഫ്, പു​ഷ്പ​ഗി​രി ബ്ല​ഡ് സെ​ന്‍റ​ർ മേ​ധാ​വി ഡോ. ​വി. പി. ​ശ​ശി​ധ​ര​ൻ, എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
പ്ര​തീ​ക്ഷ സി. ​ഡി. സി ​ഇ​ൻ​ചാ​ർ​ജ് ഡോ. ​മ​ഞ്ജു ജോ​ർ​ജ് ഇ​ല​ഞ്ഞി​ക്ക​ൽ, ജി​ൻ​സ​ണ്‍ കെ.​ജോ​ഷ്വ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.