മ​ണി​മ​ല​യാ​റ്റി​ൽ വീ​ണ്ടും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി
Saturday, October 23, 2021 10:26 PM IST
മ​ല്ല​പ്പ​ള്ളി: മു​ണ്ട​ക്ക​യം വ​ണ്ട​ൻ​പ​താ​ലി​ൽ വീ​ണ്ടും ഉ​രു​ൾ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് മ​ണി​മ​ല​യാ​റ്റി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്നു. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ൽ ആ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ൽ മു​ണ്ട​ക്ക​യം പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ പെ​യ്യു​ക​യാ​ണ്. ശ​ക്ത​മാ​യ മ​ഴ​യും ഉ​രു​ൾ​പൊ​ട്ട​ലും കൂ​ടി ആ​യ​പ്പോ​ൾ മ​ണി​മ​ല​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു​ണ്ട്. വൈ​കു​ന്നേ​രം കോ​ട്ടാ​ങ്ങ​ൽ, മ​ല്ല​പ്പ​ള്ളി മേ​ഖ​ല​ക​ളി​ലും ക​ന​ത്ത മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ 16നു ​രാ​ത്രി​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് പ​ല​രും മ​ട​ങ്ങി​യെ​ത്തി​യി​ട്ടി​ല്ല.