കോ​ട്ട​മ​ണ്‍​പാ​റ​യി​ലും ശ്ര​മ​ക​ര​മാ​യ ദൗ​ത്യം‌
Sunday, October 24, 2021 10:25 PM IST
സീ​ത​ത്തോ​ട്: കോ​ട്ട​മ​ണ്‍​പാ​റ​യി​ലും ഉ​ണ്ടാ​യ ഉ​രു​ള്‍​പ്പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ ന​ട​ത്തി​യ​ത് മി​ക​ച്ച ഏ​കോ​പ​ന​ത്തോ​ടെ​യു​ള്ള മാ​തൃ​കാ​പ​ര​മാ​യ ര​ക്ഷാ​ദൗ​ത്യ​മാ​യി​രു​ന്നു. ഒ​രു കു​ടും​ബ​ത്തെ​യാ​ണ് കോ​ട്ട​മ​ണ്‍​പാ​റ​യി​ല്‍ നി​ന്നു മാ​റ്റേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ ശ​ക്ത​മാ​യി​രു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ലെ അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ടാ​ണ് ര​ക്ഷാ​ദൗ​ത്യം ന​ട​ത്തി​യ​ത്.‌
ആ​ള്‍​നാ​ശ​മോ, മ​റ്റ് വ​സ്തു​ക്ക​ളു​ടെ വ​ലി​യ രീ​തി​യി​ലു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ള്‍​ക്കോ ഇ​ട​വ​രാ​തെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം മി​ക​ച്ച രീ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി. കോ​ന്നി, റാ​ന്നി മേ​ഖ​ല​ക​ളി​ല്‍ ഒ​രേ​സ​മ​യം ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്, കെ.​യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ, പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. എ​ല്ലാ വ​കു​പ്പു​ക​ളു​ടേ​യും ത​ല്‍​സ​മ​യ ഏ​കോ​പ​നം ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ കെ. ​ഹ​രി​കു​മാ​ര്‍ ഫ​യ​ര്‍ ഫോ​ഴ്സി​ന്റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ചു. റ​വ​ന്യു വ​കു​പ്പി​ന്റെ താ​ഴെ​ത്ത​ട്ടി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ റാ​ന്നി ത​ഹ​സീ​ല്‍​ദാ​ര്‍ കെ. ​ന​വീ​ന്‍​ബാ​ബു​വും കോ​ന്നി ത​ഹ​സീ​ല്‍​ദാ​ര്‍ കെ. ​ശ്രീ​കു​മാ​റും ഏ​കോ​പി​പ്പി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ബ​ന്ധ​പ്പെ​ട്ട പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും പ​ങ്കാ​ളി​ക​ളാ​യി.‌
കോ​ന്നി സീ​ത​ത്തോ​ട് കോ​ട്ട​മ​ണ്‍​പാ​റ​യി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ഉ​ട​ന്‍ ത​ന്നെ കെ.​യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ മ​നോ​ജ് തോ​മ​സ് സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്ത് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ചു. കോ​ട്ട​മ​ണ്‍​പാ​റ ല​ക്ഷ്മി ഭ​വ​നി​ല്‍ സ​ഞ്ജ​യ​ന്റെ കു​ടും​ബ​ത്തി​ലെ അ​ഞ്ച് അം​ഗ​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ച്ചു. ഒ​ഴു​ക്കി​ല്‍​പെ​ട്ട് ഇ​വ​രു​ടെ കാ​റും, റ​ബ​ര്‍ ഷീ​റ്റ് അ​ടി​ക്കു​ന്ന മെ​ഷീ​നും, റ​ബ​ര്‍ ഷീ​റ്റ് ഉ​ണ​ക്കു​ന്ന പു​ര​യും ന​ഷ്ട​മാ​യി. കോ​ട്ട​മ​ണ്‍​പാ​റ​യി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ റ​വ​ന്യു, ഫ​യ​ര്‍ ഫോ​ഴ്‌​സ്, ഫോ​റ​സ്റ്റ്, പോ​ലീ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​കു​പ്പു​ക​ള്‍ പ​ങ്കാ​ളി​ക​ളാ​യി.‌