സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ശി​ല്പ​ശാ​ല
Tuesday, October 26, 2021 10:07 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 2018 മു​ത​ല്‍ സം​ഭ​വി​ച്ച ദു​ര​ന്ത​ങ്ങ​ളി​ല്‍ നി​ന്നും അ​തി​ജീ​വ​ന​ത്തി​ലേ​ക്ക് പി​ടി​ച്ചു ക​യ​റ്റി​യ പ​ങ്കാ​ളി​ക​ളാ​ണ് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍. ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐ​എ​ജി​യു​ടെ കീ​ഴി​ലു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍​ക്കാ​യി ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.
മ​റ്റ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ വ​രെ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്. സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍​ക്ക് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍ ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കും.
ജി​ല്ല​യി​ലെ മു​ന്ന​റി​യി​പ്പു​ക​ള്‍​ക്ക് ഒ​പ്പം, തൊ​ട്ട​ടു​ത്തു​ള്ള ജി​ല്ല​ക​ളി​ലെ മ​ഴ​യു​ടെ ശ​ക്തി​യും മു​ന്ന​റി​യി​പ്പു​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് വേ​ണം ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കേ​ണ്ട​ത്. ഇ​തേ​വ​രെ ജി​ല്ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്.
ഞാ​യ​റാ​ഴ്ച വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ആ​ള​പാ​യ​മി​ല്ലാ​തെ ഒ​റ്റ രാ​ത്രി കൊ​ണ്ട് ര​ണ്ടാ​യി​ര​ത്തോ​ളം പേ​രെ ര​ക്ഷി​ക്കാ​നാ​യി എ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണ്.
സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഡോ​ക്യു​മെ​ന്‍റ് ചെ​യ്യ​ണം. ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ മാ​ത്ര​മേ ദു​രി​ത ബാ​ധി​ത​ര്‍​ക്ക് താ​ങ്ങാ​യി നി​ല്‍​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. ഏ​കോ​പ​ന​ത്തോ​ടെ ഇ​നി​യും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സാ​ധി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ടി.​ജി. ഗോ​പ​കു​മാ​ര്‍, ഐ​എ​ജി ക​ണ്‍​വീ​ന​ര്‍ ഫാ. ​വ​ര്‍​ഗീ​സ് ചാ​മ​ക്കാ​ല, ഐ​എ​ജി സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​തി​നി​ ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.