ച​ന്ദ​ന​പ്പ​ള്ളി പാ​ല​ത്തി​നു പ​ക​രം ക​മു​കി​ൻ ത​ടി
Wednesday, October 27, 2021 10:16 PM IST
ച​ന്ദ​ന​പ്പ​ള്ളി: ആ​ന​യ​ടി - കൂ​ട​ൽ റോ​ഡി​ലെ ച​ന്ദ​ന​പ്പ​ള്ളി പാ​ലം പൊ​ളി​ച്ചി​ട്ട് ഒ​രു​വ​ർ​ഷം. യാ​ത്രാ​ദു​രി​തം ഏ​റി​യാ​തോ​ടെ നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. അ​ടു​ത്ത​യാ​ഴ്ച സ്കൂ​ളു​ക​ൾ തു​റ​ക്കു​മെ​ന്നി​രി​ക്കേ പാ​ലം​പ​ണി ഇ​തേ​പ​ടി തു​ട​രു​ന്ന​തി​ലാ​ണ് പ്ര​തി​ഷേ​ധം.

തോ​ടി​ന് കു​റു​കെ​യി​ട്ട ഒ​രു ക​മു​കി​ൻ ത​ടി​യി​ൽ ച​വി​ട്ടി​യാ​ണ് ആ​ളു​ക​ൾ ഇ​പ്പോ​ൾ മ​റു​ക​ര ക​ട​ക്കു​ന്ന​ത്. ഈ ​ക​മു​കി​ൻ ത​ടി ഏ​തു നി​മി​ഷ​വും ഒ​ടി​ഞ്ഞ് തോ​ട്ടി​ൽ വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലു​മാ​ണ്. ഇ​തി​നു് മു​ക​ളി​ൽ കൂ​ടി പ്രാ​യ​മാ​യ​വ​ർ ഉ​ൾ​പ്പെ​ടെ ന​ട​ന്നു പോ​കു​ന്ന​ത് ഏ​റെ ഭ​യ​പ്പാ​ടി​ലാ​ണ്.

ഈ ​ക​മു​കി​ൻ ത​ടി വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. പാ​ലം പ​ണി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ്. സ്കൂ​ൾ കൂ​ടി തു​റ​ക്കു​ന്ന​തോ​ടെ നാ​ട്ടു​കാ​രു​ടെ ദു​രി​തം വ​ർ​ധി​ക്കും. ഇ​പ്പോ​ൾ പ്രാ​യ​മു​ള്ള ആ​ളു​ക​ൾ ച​ന്ദ​ന​പ്പ​ള്ളി ജം​ഗ്ഷ​നി​ലേ​ക്ക് പോ​കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്നു.

മ​ഴ​ക്കാ​ല​മാ​യ​തോ​ടെ തോ​ട്ടി​ലെ വെ​ള്ള​ത്തി​ൻ​റെ കു​ത്തൊ​ഴു​ക്ക് ക​ണ്ടാ​ൽ ആ​രും ഭ​യ​ന്നു പോ​കും. പാ​ലം പ​ണി തു​ട​ങ്ങി​യ നാ​ൾ മു​ത​ൽ ഇ​വി​ടു​ത്തെ ക​ർ​ഷ​ക​രും ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. പാ​ലം​പ​ണി​ക്കാ​യി തോ​ട് മു​റി​ച്ച​ത് മു​ത​ൽ പാ​ട​ത്തേ​ക്ക് വെ​ള്ളം ക​യ​റി കൊ​ണ്ടി​രി​ക്കു​ന്നു .

പാ​ല​ത്തിെ​ൻ​റ നി​ർ​മാ​ണ​ത്തി​ന് ത​ട​സം ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് തോ​ട്ടി​ലെ വെ​ള്ള​ത്തി​ൻ​റെ ഒ​ഴു​ക്ക് കു​റ​യ്ക്കാ​ൻ താ​ത്കാ​ലി​ക ത​ട​യ​ണ നി​ർ​മി​ച്ച് വെ​ള്ളം വ​ഴി​തി​രി​ച്ചു​വി​ട്ട​ത്. ഇ​തി​പ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​യി മാ​റി. കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ടം വൃ​ത്തി​യാ​ക്കേ​ണ്ട സ​മ​യം ക​ഴി​ഞ്ഞു. ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് കൂ​ടു​ന്ന​തോ​ടെ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​തെ കാ​ർ​ഷി​ക വി​ഷ​മി​ക്കു​ന്നു. അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ രീ​തി​യാ​ണ് ഇ​വി​ടെ അ​വ​ലം​ബി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

തോ​ടി​നോ​ട് ചേ​ർ​ന്ന ഏ​ലാ​യി​ൽ ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി ചെ​യ്യു​വാ​നു​ഉ​ള്ള സാ​ഹ​ച​ര്യം ഇ​ല്ലാ​തെ​യാ​യി​രി​ക്ക​യാ​ണ്.

സ്കു​ൾ തു​റ​ക്കു​ന്ന​തോ​ടെ കു​ട്ടി​ക​ൾ​ക്ക് എ​ങ്ങ​നെ യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കും എ​ന്ന​താ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ ആ​ശ​ങ്ക. അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക്, വ​ട​ക്ക്, ച​ന്ദ​ന​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ​ക്ക് ച​ന്ദ​ന​പ്പ​ള്ളി, കൊ​ടു​മ​ണ്‍ ജം​ഗ്ഷ​നി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ കി​ലോ​മീ​റ്റ​ർ ചു​റ്റി​ക്ക​റ​ങ്ങി വ​രേ​ണ്ട അ​വ​സ്ഥ​യാ​ണ്. അ​ങ്ങാ​ടി​ക്ക​ൽ, ച​ന്ദ​ന​പ്പ​ള്ളി, കൈ​പ്പ​ട്ടൂ​ർ സ്കൂ​ളു​ക​ളി​ലേ​ക്ക് പോ​കേ​ണ്ട നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളു​ണ്ട്. വാ​ഹ​നം കൂ​ടി വ​രാ​ത്ത​തി​നാ​ൽ തോ​ട് കു​റു​കെ ക​ട​ന്നു മാ​ത്ര​മേ യാ​ത്ര ചെ​യ്യാ​നാ​കൂ. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ, ച​ന്ദ​ന​പ്പ​ള്ളി പി​എ​ച്ച്സി​യി​ൽ പോ​കേ​ണ്ട​വ​ർ ഇ​വ​രെ​ല്ലാം ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു.

പാ​ലം പ​ണി ഇ​ഴ​യു​ന്ന​തി​ൽ പ്ര​തേി​ഷ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ങ്ങാ​ടി​ക്ക​ൽ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് അ​ന്തി​ച്ച​ന്ത ജം​ഗ്ഷ​നി​ൽ ധ​ർ​ണ ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജി. ക​ണ്ണ​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ജി. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു ഫി​ലി​പ്പ്, അ​ങ്ങാ​ടി​ക്ക​ൽ വി​ജ​യ​കു​മാ​ർ, ഐ​ക്ക​ര ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ജി​കു​മാ​ർ ര​ണ്ടാം കു​റ്റി, എ.​വി​ജ​യ​ൻ നാ​യ​ർ, സു​രേ​ഷ് മു​ല്ലൂ​ർ, പ്ര​കാ​ശ് ടി. ​ജോ​ണ്‍, ജോ​ർ​ജ്് ബാ​ബു​ജി , അ​ജേ​ഷ് കു​മാ​ർ, വി.​ആ​ർ. ജി​തേ​ഷ് കു​മാ​ർ, ജോ​സ് പ​ള്ളി​വാ​തു​ക്ക​ൽ, ജോ​സ് പാ​ണൂ​ർ, ഡി. ​കു​ഞ്ഞു​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.