കാ​ട്ടു​നാ​യ​യു​ടെ ക​ടി​യേ​റ്റ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Wednesday, October 27, 2021 10:16 PM IST
കോ​ന്നി: ഇ​ള​കൊ​ള്ളൂ​രി​ൽ കാ​ട്ടു​നാ​യ​യു​ടെ ക​ടി​യേ​റ്റ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. വ​യ​ലും​ക​രോ​ട്ട് രാ​ജ​ൻ, കി​ഴ​ക്കേ​ക്ക​ര ദി​ലീ​പ് എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ കാ​ട്ടു​നാ​യ ആ​ക്ര​മി​ച്ച​ത്. ഇ​രു​വ​രെ​യും പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ത്ത​ൻ​വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ വീ​ട്ടി​ലെ ആ​ടി​നെ​യും ക​ടി​ച്ചു. കാ​ട്ടു​നാ​യ ഈ ​ഭാ​ഗ​ത്ത് അ​ല​ഞ്ഞു​ന​ട​ക്കു​ന്ന​തു​മൂ​ലം ജ​നം ഭീ​തി​യി​ലാ​ണ്. ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ർ​ഡ് മെം​ബ​ർ എം.​കെ.​മ​നോ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. വി​വ​രം അ​റി​യി​ച്ചി​ട്ടും വ​ന​പാ​ല​ക​ർ എ​ത്തി​യി​ല്ല.

പോ​ലീ​സി​ലെ ക​ഥാ​കാ​ര​ന്‍റെ ആ​ദ്യ സ​മാ​ഹാ​രം പു​റ​ത്തി​റ​ങ്ങി

പ​ത്ത​നം​തി​ട്ട: ജി​ല്ലാ പോ​ലീ​സ് ക്രൈം ​ബ്രാ​ഞ്ച് യൂ​ണി​റ്റി​ലെ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​റും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ജീ​വ് മ​ണ​ക്കാ​ട്ടു​പു​ഴ​യു​ടെ ആ​ദ്യ ക​ഥാ​സ​മാ​ഹാ​രം ’ ക​ല്ലു​പെ​ൻ​സി​ൽ ’ പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി അ​ഡി​ഷ​ണ​ൽ എ​സ്പി എ​ൻ. രാ​ജ​ന് ആ​ദ്യ കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പോ​ലീ​സി​ൽ സ​ർ​ഗ​ശേ​ഷി​യു​ള്ള നി​ര​വ​ധി പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ണ്ടെ​ന്നും ഇ​വ​ർ പോ​ലീ​സി​ന്‍റെ അ​ഭി​മാ​ന​മു​യ​ർ​ത്തു​ന്നു​വെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.
18 ക​ഥ​ക​ളു​ടെ സ​മാ​ഹാ​ര​മാ​യ പു​സ്ത​ക​ത്തി​ന്‍റെ പ്ര​സാ​ധ​ക​ർ ക​ണ്ണൂ​ർ ക​തി​രൂ​ർ ഹേ​ലി ബു​ക്സ് ആ​ണ്. 2019 ൽ ​ന​ട​ന്ന ജി​ല്ലാ പോ​ലീ​സ് ക​ലാ​മേ​ള​യി​ൽ സ​മ്മാ​നം നേ​ടി​യ സ​ജീ​വി​ന്‍റെ ’ പെ​യ്തൊ​ഴി​യാ​ത്ത കാ​ലം ’ എ​ന്ന ക​ഥ, കേ​ര​ള​ത്തി​ലെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ ആ​ദ്യ ക​ഥാ​സ​മാ​ഹാ​ര​മാ​യ ’സ​ല്യൂ​ട്ട്’ ൽ ​ഇ​ടം പി​ടി​ച്ചി​രു​ന്നു. സി​ബി​ഐ ബു​ള്ള​റ്റി​നി​ൽ ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യ പ​ഠ​ന​ലേ​ഖ​നം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഇ​ത് സം​സ്ഥാ​ന​ത്തെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ഠ​ന​ത്തി​നു​വേ​ണ്ടി ല​ഭ്യ​മാ​ക്കു​ക​യും,സ​ജീ​വി​ന് സ​ൽ​സേ​വ​ന​പ​ത്ര​വും കാ​ഷ് അ​വാ​ർ​ഡും ഉ​ത്ത​ര​വാ​കു​ക​യും ചെ​യ്തി​രു​ന്നു. 1998ൽ ​പോ​ലീ​സ് സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച സ​ജീ​വ് കൊ​ല്ലം ജി​ല്ല​യി​ലെ പ​ത്ത​നാ​പു​രം മ​ണ​ക്കാ​ട്ടു​പു​ഴ സ്വ​ദേ​ശി​യാ​ണ്.