164 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് ‌
Saturday, November 27, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 164 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.ഇ​തേ​വ​രെ 200480 പേ​രി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ‌
ഇ​ന്ന​ലെ 26 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 196800 പേ​ർ​ക്ക് ഇ​തോ​ടെ രോ​ഗ​മു​ക്തി ല​ഭി​ച്ചു. നി​ല​വി​ൽ 2273 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 6082 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 3411 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ‌

‌ആ​റു​മ​ര​ണം​കൂ​ടി ‌

കോ​വി​ഡ് ബാ​ധി​ത​രാ​യ ആ​റു​പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (64), ക​ട​ന്പ​നാ​ട് സ്വ​ദേ​ശി (84), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (70), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (45), അ​ടൂ​ർ സ്വ​ദേ​ശി (83), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (46) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ‌