പ​ത്ത​നം​തി​ട്ട​യി​ൽ കെ​എ​സ്ആ​ർ​ടി​സി ശ​ബ​രി​മ​ല ഹ​ബ്ബ് ഉ്ദ്ഘാ​ട​നം ചെ​യ്തു
Saturday, November 27, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ ശ​ബ​രി​മ​ല ഹ​ബ്ബി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട - പ​ന്പ ചെ​യി​ൻ സ​ർ​വീ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു​കൊ​ണ്ട് മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. ‌

മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട വ​ഴി പ​ന്പ​യ്ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സു​ക​ൾ പ​ത്ത​നം​തി​ട്ട ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും. ഈ ​ബ​സു​ക​ളി​ൽ വ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ ശ​ബ​രി​മ​ല ഹ​ബി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ സ​മ​യം വി​ശ്ര​മി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട-​പ​ന്പ ക​ണ​ക്ട് ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യാ​നു​മു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ‌

പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി ഹ​ബി​ൽ 24 മ​ണി​ക്കൂ​റും യാ​ത്ര​ക്കാ​ർ​ക്ക് സേ​വ​നം ല​ഭ്യ​മാ​ക്കും.‌
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് വി​രി​വ​യ്ക്കു​ന്ന​തി​നു​ള്ള വി​ശ്ര​മ​കേ​ന്ദ്രം, ഇ​എം​എ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ലി​ന്‍റെ മെ​ഡി​ക്ക​ൽ എ​യ്ഡ് പോ​സ്റ്റ്, ക​ഫേ കു​ടും​ബ​ശ്രീ കെ​എ​സ്ആ​ർ​ടി​സി കാ​ന്‍റീ​ൻ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. നൂ​റ് പേ​ർ​ക്ക് വി​രി​വ​യ്ക്കാ​നു​ള്ള സം​വി​ധാ​നം ര​ണ്ടാം നി​ല​യി​ലെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.‌

പ​ത്ത​നം​തി​ട്ട - പ​ന്പ ചെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്കാ​യി 50 ബ​സു​ക​ൾ അ​ധി​ക​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

തി​ര​ക്ക് കൂ​ടു​ന്ന​ത് അ​നു​സ​രി​ച്ച് 65 ബ​സു​ക​ളാ​ണ് മൊ​ത്ത​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ‌
ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ പ്ര​ഫ. ടി.​കെ.​ജി. നാ​യ​ർ, കൗ​ണ്‍​സി​ല​ർ സു​മേ​ഷ് ബാ​ബു, എ​ടി​ഒ ആ​ർ. ഉ​ദ​യ​കു​മാ​ർ, പ​ന്പ സ്പെ​ഷ​ൽ എ​ടി​ഒ അ​ജി​ത്ത് കു​മാ​ർ, കെ​എ​സ്ആ​ർ​ടി​സി ജി​ല്ലാ മെ​ക്കാ​നി​ക്ക​ൽ മാ​നേ​ജ​ർ ആ​ർ. ഹ​രി​കൃ​ഷ്ണ​ൻ, പ​ന്പ നോ​ഡ​ൽ ഓ​ഫീ​സ​ർ ജി.​അ​ജി​ത്ത് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌