മ​ന്ത്രി​ക്കെ​തി​രെ വി​മ​ര്‍​ശ​നം;‌ സം​ര​ക്ഷി​ച്ച് ജി​ല്ലാ സെ​ക്ര​ട്ട​റി‌
Sunday, November 28, 2021 10:31 PM IST
പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ​തി​രെ സി​പി​എം പ​ത്ത​നം​തി​ട്ട ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​ര​ക്ഷ​ണ​വു​മാ​യി ജി​ല്ലാ സെ​ക്ര​ട്ട​റി. പ​ത്ത​നം​തി​ട്ട​യി​ലെ സി​പി​എ​മ്മി​ല്‍ കു​ലം​കു​ത്തി​ക​ളു​ണ്ടെ​ന്ന രൂ​ക്ഷ പ​രാ​മ​ര്‍​ശ​വു​മാ​യി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി.​ഉ​ദ​യ​ഭാ​നു സ​മ്മേ​ള​ന​ത്തി​ന്‍റെ ച​ര്‍​ച്ച​യ്ക്കു മ​റു​പ​ടി പ​റ​ഞ്ഞ​ത്. ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍​ക്കാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി ത​ന്നെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ല്‍ മ​റു​പ​ടി ന​ല്‍​കി​യ​ത്.‌
വീ​ണാ ജോ​ര്‍​ജി​നെ​തി​രാ​യ വ്യ​ക്തി​ഹ​ത്യ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ 2016ല്‍ ​തു​ട​ങ്ങി​യ​താ​ണെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. 2016, 2021 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​റ​ന്മു​ള​യി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന വീ​ണാ ജോ​ര്‍​ജി​നെ തോ​ല്പി​ക്കാ​ന്‍ ശ്ര​മി​ച്ച​വ​ര്‍ ഇ​പ്പോ​ഴും പാ​ര്‍​ട്ടി​യി​ലു​ണ്ടെ​ന്നെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി തു​റ​ന്ന​ടി​ച്ചു. അ​വ​രു​ടെ പാ​ര്‍​ല​മെ​ന്‍റ​റി വ്യാ​മോ​ഹ​മാ​ണ് ഇ​ത്ത​രം ചി​ന്ത​ക​ള്‍​ക്ക് അ​ടി​സ്ഥാ​നം.‌
വീ​ണാ ജോ​ര്‍​ജ് ദൈ​വ​നാ​മ​ത്തി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​നെ ചി​ല​ര്‍ വി​മ​ര്‍​ശി​ച്ചി​രു​ന്നു. വീ​ണ ജ​ന​പ്ര​തി​നി​ധി​യാ​യ ശേ​ഷം പാ​ര്‍​ട്ടി അം​ഗ​ത്വ​ത്തി​ല്‍ വ​ന്ന​യാ​ളാ​ണെ​ന്ന് ഇ​തി​ന് ജി​ല്ലാ സെ​ക്ര​ട്ട​റി മ​റു​പ​ടി പ​റ​ഞ്ഞു. സം​ഘ​ട​നാ ച​ട്ട​ക്കൂ​ട്ടി​ലേ​ക്ക് വീ​ണാ ജോ​ര്‍​ജ് എ​ത്താ​ന്‍ സ​മ​യ​മെ​ടു​ക്കും. പാ​ര്‍​ട്ടി​യി​ല്‍ ദൈ​വ വി​ശ്വാ​സി​ക​ളു​ണ്ട്. ദൈ​വ​നാ​മ​ത്തി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത് ഇ​താ​ദ്യ സം​ഭ​വ​മ​ല്ല. ന​ല്ല രീ​തി​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​നം ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​യി​ല്‍ വീ​ണാ ജോ​ര്‍​ജ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അം​ഗീ​കാ​ര​മാ​യാ​ണ് വീ​ണ്ടും ജ​യി​ക്കാ​നാ​യ​ത്. ഇ​ത്ത​വ​ണ മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന് അ​ഭി​മാ​ന​ക​ര​മാ​യ രീ​തി​യി​ലാ​ണ് അ​വ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.‌
പാ​ര്‍​ട്ടി ച​ര്‍​ച്ച​ക​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ചോ​ര്‍​ത്തി ന​ല്‍​കാ​ന്‍ ചി​ല​ര്‍ താ​ത്പ​ര്യ​പ്പെ​ടു​ന്ന​തി​നു പി​ന്നി​ല്‍ ഗു​ഢ​ല​ക്ഷ്യ​മു​ണ്ടെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ഇ​ത്ത​ര​ക്കാ​ര്‍ അ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ല്‍ പാ​ര്‍​ട്ടി​യി​ലു​ണ്ടാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.‌
നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം ആ​റ​ന്‍​മു​ള മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് വി​ജ​യം ആ​ഘോ​ഷി​ച്ച​പ്പോ​ള്‍ ചി​ല നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും വീ​ടു​ക​ളി​ല്‍ ക​ത​ക​ട​ച്ചി​രു​ന്നു​വെ​ന്ന് ഏ​രി​യ സെ​ക്ര​ട്ട​റി അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. വീ​ണാ ജോ​ര്‍​ജ് കൂ​ടി അം​ഗ​മാ​യ ഏ​രി​യാ ക​മ്മി​റ്റി​യാ​ണ് പ​ത്ത​നം​തി​ട്ട. മ​ന്ത്രി​യാ​യ വീ​ണാ ജോ​ര്‍​ജ് പാ​ര്‍​ട്ടി​യു​മാ​യി ആ​ലോ​ചി​ക്കാ​തെ മു​ന്നോ​ട്ടു നീ​ങ്ങു​ന്നു​വെ​ന്നും ഫോ​ണി​ല്‍ വി​ളി​ച്ചാ​ല്‍ കി​ട്ടി​ല്ലെ​ന്നു​മൊ​ക്കെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഉ​യ​ര്‍​ന്ന​ത്. നേ​ര​ത്തെ ചി​ല ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ള്‍ വ​ന്ന​പ്പോ​ള്‍ നേ​തൃ​ത്വം ഇ​ട​പെ​ട്ട് വി​ല​ക്കി​യി​രു​ന്നു. മ​ന്ത്രി​യു​ടെ പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍​ക്കും ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും വേ​ണ്ട പ​രി​ഗ​ണ​ന കി​ട്ടു​ന്നി​ല്ലെ​ന്നും അം​ഗ​ങ്ങ​ള്‍ ആ​രോ​പി​ച്ചു.മ​റ്റൊ​രു ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും ബി​ജെ​പി മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ എ.​ജി. ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​തി​രെ​യും സ​മ്മേ​ള​ന​ത്തി​ല്‍ വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു.
സം​സ്ഥാ​ന മു​ന്നോ​ക്ക ക​മ്മീ​ഷ​ന്‍ അം​ഗ​മാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍. പാ​ര്‍​ട്ടി ച​ട്ട​ക്കൂ​ടു​ക​ള്‍​ക്കു​ള്ളി​ല​ല്ല അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ന്ന് അം​ഗ​ങ്ങ​ള്‍ തു​റ​ന്ന​ടി​ച്ചു. വീ​ണാ ജോ​ര്‍​ജി​നെ പി​ന്തു​ണ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ജി. ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു മ​റു​പ​ടി പ​റ​ഞ്ഞ​തു​മി​ല്ല.‌