‌എ​ക്സൈ​സ് 20 കോ​ട്പ കേ​സു​ക​ളെ​ടു​ത്തു ‌
Monday, November 29, 2021 10:24 PM IST
ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സൈ​സ് വ​കു​പ്പ് 20 കോ​ട്പ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​യ ബീ​ഡി, സി​ഗ​റ​റ്റ്, പാ​ന്‍​മ​സാ​ല തു​ട​ങ്ങി​യ​വ വി​ല്‍​ക്കു​ക​യും കൈ​വ​ശം വ​യ്ക്കു​ക​യും പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ പു​ക​വ​ലി ന​ട​ത്തു​ക​യും ചെ​യ്ത​വ​ര്‍​ക്ക് പി​ഴ ചു​മ​ത്തു​ക​യും നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ‌
ഈ ​മ​ണ്ഡ​ല​കാ​ല​ത്ത് സ​ന്നി​ധാ​ന​ത്ത് ഇ​തേ​വ​രെ 20 കോ​ട്പ കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. സ​ന്നി​ധാ​ന​ത്ത് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ മ​ഫ്തി​യി​ല്‍ നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ന്നു. സ​ന്നി​ധാ​ന​ത്ത് എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 15 അം​ഗ ഉ​ദ്യോ​ഗ​സ്ഥ സം​ഘം സേ​വ​നം ചെ​യ്യു​ന്നു. സ​ന്നി​ധാ​ന​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യി സ​ന്നി​ധാ​നം എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​പെ​ക്ട​ര്‍ പി.​എ​സ്. ഹ​രി​കു​മാ​ര്‍ പ​റ​ഞ്ഞു. ‌