ചെ​ങ്ങ​റ ഭൂ​സ​മ​രം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യം: വി.​ഡി. സ​തീ​ശ​ൻ ‌
Monday, November 29, 2021 10:24 PM IST
പ​ത്ത​നം​തി​ട്ട: ചെ​ങ്ങ​റ ഭൂ​സ​മ​രം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ചെ​ങ്ങ​റ പാ​ക്കേ​ജ് ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര സ​മി​തി​യും ആ​ദി​വാ​സി സം​ഘ​ട​ന​ക​ളും ആ​രം​ഭി​ച്ച 48 മ​ണി​ക്കൂ​ർ രാ​പ​ക​ൽ സ​മ​ര​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌
ചെ​ങ്ങ​റ സ​മ​രം നി​യ​മ​സ​ഭ​യി​ലു​ന്ന​യി​ച്ച് പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ക്കും. ന്യാ​യ​മെ​ന്ന് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ പാ​ക്കേ​ജ് ന​ട​പ്പാ​ക്കാ​തെ സ​മ​ര​ക്കാ​രെ സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചു. ഹാ​രി​സ​ണ്‍ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന പാ​ട്ട​ക്കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭൂ​മി പി​ടി​ച്ചെ​ടു​ത്ത് ചെ​ങ്ങ​റ സ​മ​ര​ക്കാ​ർ​ക്ക് ന​ൽ​ക​ണം.1495 ക​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി ന​ൽ​ക​ണ​മെ​ന്ന തീ​രു​മാ​നം ഒ​രു ദ​ശാ​ബ്ദം ക​ഴി​ഞ്ഞി​ട്ടും ന​ട​പ്പാ​ക്കി​യി​ല്ല. സ​ർ​ക്കാ​ർ സ​മ​ര​ക്കാ​രെ​യും കോ​ട​തി​യെ​യും ക​ബ​ളി​പ്പി​ച്ചു. 912 പേ​ർ​ക്ക് പ​ട്ട​യം കൊ​ടു​ത്തു വെ​ന്ന് പ​റ​ഞ്ഞ​ത് എ​വി​ടെ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. 130 പേ​ർ​ക്ക് കൃ​ഷി​യോ​ഗ്യ​മ​ല്ലാ​ത്ത ഭൂ​മി​യാ​ണ് കൊ​ടു​ത്ത​ത്. ചെ​റു​വ​ള്ളി​യി​ൽ വി​മാ​ന​ത്താ​വ​ളം പ​ണി​യു​ന്ന​ത് കൈ​മാ​റ്റം ചെ​യ്യാ​ൻ അ​വ​കാ​ശ​മി​ല്ലാ​ത്ത ഭൂ​മി​യി​ലാ​ണ്. നി​യ​മ​വി​രു​ദ്ധ​മാ​യി കൈ​മാ​റ്റം ചെ​യ്ത ഭൂ​മി ക്ര​മ​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു.‌
സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ശ്രീ​രാ​മ​ൻ കൊ​യ്യോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു പ​റ​ന്പി​ൽ, ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, സാ​മു​വേ​ൽ കി​ഴ​ക്കു​പു​റം, എ. ​സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.‌