അ​ടൂ​ർ ഇ​ര​ട്ട​പ്പാ​ലം ഉ​ദ്ഘാ​ട​ന പ്ര​ഖ്യാ​പ​ന​വും പാ​ഴ്‌വാക്ക് ‌
Tuesday, November 30, 2021 10:39 PM IST
അ​ടൂ​ർ: ഇ​ര​ട്ട​പ്പാ​ലം ഇ​ന്ന​ലെ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന അ​ധി​കൃ​ത​രു​ടെ വാ​ക്ക് പാ​ഴ് വാ​ക്കാ​യി. പാ​ല​ത്തി​ന്‍റെ​യും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ നി​ശ്ച​യി​ച്ച സ​മ​യ​ത്തി​നു​ള്ളി​ൽ പൈ​പ്പി​ടീ​ലും പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണ് ഉ​ദ്ഘാ​ട​നം വൈ​കി​യ​ത്.‌

പാ​ല​ത്തി​ന്‍റെ അ​നു​ബ​ന്ധ പ​ണി​ക​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ച് "ദീ​പി​ക' വാ​ർ​ത്ത ന​ല്ക​യോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ണി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യി​രു​ന്നു. ഒ​ന്നാ​മ​ത്തെ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് പാ​ല​ത്തോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്ത് മെ​റ്റ​ൽ നി​ര​ത്തി നി​ര​പ്പാ​ക്കാ​നു​ണ്ട്.കൂ​ടാ​തെ ഇ​രു പാ​ല​ങ്ങ​ളു​ടെ​യും അ​പ്രോ​ച്ച് റോ​ഡു​ക​ൾ ഒ​ന്നു പോ​ലും ടാ​റിം​ഗ് ന​ട​ത്താ​ൻ ക​ഴി​യും വി​ധം പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല.‌

ന​ട​പ്പാ​ത സ്ലാ​ബി​ടീ​ൽ, പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ൽ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​യി നി​ല്ക്കു​ന്ന വൈ​ദ്യു​ത പോ​സ്റ്റ് മാ​റ്റി​സ്ഥാ​പി​ക്ക​ൽ, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ മു​ത​ൽ നെ​ല്ലി​മൂ​ട്ടി​ൽ​പ്പ​ടി വ​രെ​യു​ള്ള ഭാ​ഗ​ത്തെ റോ​ഡ് കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച് ക​രു​വാ​റ്റാ പ​ള്ളി മു​ത​ൽ എം​സി റോ​ഡ് വ​രെ ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ്, ഓ​ട​ക​ളു​ടെ നി​ർ​മാ​ണം, ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ൾ, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ മൂ​ന്നി​ട​ത്തെ ഐ​ല​ൻ​ഡു​ക​ളു​ടെ നി​ർ​മാ​ണം. പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ക്ര​മീ​ക​രി​ക്ക​ൽ, പാ​ർ​ഥ​സാ​ര​ഥി ജം​ഗ്ഷ​ൻ -വ​ട്ട​ത്ത​റ​പ്പ​ടി ഉ​പ റോ​ഡ് വി​ക​സ​നം തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. പാ​ല​ത്തി​ലെ കൈ​വ​രി​യു​ടെ സി​മ​ന്‍റ് പ്ലാ​സ്റ്റ​റിം​ഗ് ന​ട​ത്താ​തെ കൈ​വ​രി​യി​ൽ വെ​ള്ള​യ​ടി​ച്ചു ക​ഴി​ഞ്ഞു.

2018 ലാ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ന്ന​ത്. 11 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ഇ​ര​ട്ട​പ്പാ​ല​വും അ​നു​ബ​ന്ധ​പ​ണി​ക​ളും ന​ട​ക്കു​ന്ന​ത്. ‌‌