കോ​ന്നി​യി​ല്‍ ജ​ല​വി​ത​ര​ണം നി​ല​ച്ചി​ട്ട് ഒ​ന്ന​ര​മാ​സം ‌
Tuesday, November 30, 2021 10:39 PM IST
കോ​ന്നി: കോ​ന്നി മേ​ഖ​ല​യി​ല്‍ പൊ​തു ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് ഒ​ന്ന​ര മാ​സം. തു​ട​ര്‍​ച്ച​യാ​യ പ്ര​ള​യ​ത്തേ തു​ട​ര്‍​ന്ന് പ​മ്പ് ഹൗ​സു​ക​ളി​ലെ മോ​ട്ടോ​റു​ക​ള്‍ മു​ങ്ങി​യ​തും ചെ​ളി നി​റ​ഞ്ഞ​തും കാ​ര​ണ​മാ​ണ് പ​മ്പിം​ഗ് മു​ട​ങ്ങി​യ​ത്. ‌
ജ​ല അ​ഥോ​റി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കോ​ന്നി​യി​ലെ പ​മ്പ് ഹൗ​സു​ക​ളി​ല്‍ നി​ന്നു​ള്ള ജ​ല വി​ത​ര​ണ​മാ​ണ് മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.‌
കോ​ന്നി,അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​ക​ളി​ല്‍ കൊ​ട്ടാ​ര​ത്തി​ല്‍ ക​ട​വ് പ​മ്പു​ഹൗ​സി​ല്‍ നി​ന്നു​മാ​ണ് ജ​ലം എ​ത്തേ​ണ്ട​ത്. ഈ ​പ​മ്പ് ഹൗ​സി​ലെ മോ​ട്ടോ​റി​ല്‍ ചെ​ളി നി​റ​ഞ്ഞ​തി​നാ​ല്‍ പ​മ്പിം​ഗ് പൂ​ര്‍​ണ​മാ​യും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​നോ പ​ക​രം മോ​ട്ടോ​ര്‍ എ​ത്തി​ച്ചു ജ​ല വി​ത​ര​ണം ആ​രം​ഭി​ക്കാ​നോ ജ​ല​അ​ഥോ​റി​റ്റി ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.‌
മ​ല​യോ​ര മേ​ഖ​ല​യാ​യ കോ​ന്നി​യി​ല്‍ പൊ​തു പൈ​പ്പു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന ആ​യി​ര​ക​ണ​ക്കി​നാ​ളു​ക​ള്‍ കു​ടി​വെ​ള്ള​ത്തി​നു വേ​ണ്ടി കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് അ​ധി​കൃ​ത​രു​ടെ ഈ ​അ​വ​ഗ​ണ​ന. അ​ച്ച​ന്‍​കോ​വി​ലാ​ര്‍ തീ​ര​ങ്ങ​ളി​ലെ തു​ട​ര്‍​ച്ച​യാ​യ വെ​ള്ള​പ്പൊ​ക്കം കാ​ര​ണം ഏ​റെ​പ്പേ​രു​ടെ​യും കി​ണ​റു​ക​ള്‍ ക​വി​ഞ്ഞൊ​ഴു​കി. പ്ര​ള​യ​ജ​ലം നി​റ​ഞ്ഞ് കി​ണ​റു​ക​ള്‍ മ​ലി​ന​പ്പെ​ടു​ക​യും ചെ​യ്തു. ഇ​ത്ത​രം കി​ണ​റു​ക​ള്‍ ശു​ദ്ധീ​ക​രി​ക്കാ​ന്‍ ത​ന്നെ ആ​യി​ട്ടി​ല്ല. പി​ന്നീ​ട് ശു​ദ്ധ​ജ​ല​ത്തി​നു​ള്ള ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന പൈ​പ്പു​ജ​ലം നി​ല​ച്ച​തോ​ടെ മ​ഴ​വെ​ള്ളം മാ​ത്ര​മാ​യി ആ​ശ്ര​യം. ‌
ജ​ന പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മോ​ട്ടോ​ര്‍ ന​ന്നാ​ക്കു​വാ​ന്‍ ജ​ല​വി​ഭ​വ വ​കു​പ്പി​ന് ഫ​ണ്ടി​ല്ലെ​ന്ന കാ​ര​ണ​മാ​ണ് പ​റ​യു​ന്ന​ത്.
കോ​ന്നി അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യേ​ണ്ട ജ​ല​വി​ഭ​വ വ​കു​പ്പ് നി​സം​ഗ​ത കാ​ട്ടു​ന്ന​താ​യും ആ​രോ​പ​ണ​മു​യ​ര്‍​ന്നു. പൈ​പ്പി​ല്‍ വെ​ള്ളം എ​ത്ത​ണ​മെ​ങ്കി​ല്‍ മോ​ട്ടോ​റി​ലെ ചെ​ളി നീ​ക്ക​ണം. ഇ​തി​നു ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.‌
ജ​ല​അ​ഥോ​റി​റ്റി​യു​ടെ നി​സം​ഗ​ത​യ്ക്കെ​തി​രെ കോ​ന്നി​യി​ലെ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ജ​ല​അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​പ​രോ​ധം തീ​ര്‍​ത്ത​ത്.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സു​ലേ​ഖ വി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെം​ബ​ര്‍​മാ​ര്‍ ധ​ര്‍​ണ​യി​ല്‍ പ​ങ്കെ​ടു​ത്തു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ‌