ചെ​ങ്ങ​റ പാ​ക്കേ​ജ്: രാ​പ​ക​ല്‍ സ​മ​രം ഇ​ന്നു സ​മാ​പി​ക്കും
Tuesday, November 30, 2021 10:44 PM IST
‌പ​ത്ത​നം​തി​ട്ട: ചെ​ങ്ങ​റ പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കു​ക, പ​ട്ട​യം കൈ​പ്പ​റ്റി വ​ഞ്ചി​ത​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ ഭൂ​മി ക​ണ്ടെ​ത്തി ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ചെ​ങ്ങ​റ ഭൂ​സ​മ​ര​സ​ മി​തി​യു​ടെ​യും ദ​ളി​ത് ആ​ദി​വാ​സി കൂ​ട്ടാ​യ്മ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട മി​നി സി​ വി​ല്‍ സ്റ്റേ​ഷ​നു മു​മ്പി​ല്‍ ന​ട​ന്ന രാ​പ​ക​ല്‍ സ​മ​രം ഇ​ന്നു സ​മാ​പി​ക്കും.‌
രാ​പ​ക​ല്‍ സ​മ​ര​ത്തി​ന്‍റെ ര​ണ്ടാം​ദി​വ​സം വി​വി​ധ ദ​ളി​ത് സം​ഘ​ട​ന​ക​ള്‍ ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി സ​മ​ര​പ​ന്ത​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. വൈ​കു​ന്നേ​രം ന​ട​ന്ന സ​മ്മേ​ള​നം ദ​ളി​ത് സ​മു​ദാ​യ മു​ന്ന​ണി ചെ​യ​ര്‍​മാ​ന്‍ സ​ണ്ണി എം. ​ക​പി​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ദ​ളി​ത് മു​ന്നേ​റ്റ സ​മി​തി പ്ര​സി​ഡന്‍റ് ശ്രീ​രാ​മ​ന്‍ കൊ​യ്യോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​എ. പ്ര​സാ​ദ്, എ. ​സു​രേ​ഷ് കു​മാ​ര്‍, ഡോ. ​ഹ​രി​കു​മാ​ര്‍, സ​തീ​ഷ് മ​ല്ല​ശേ​രി, എം.​ഡി. തോ​മ​സ്, സ​ജി കെ. ​ചേ​ര​മ​ര്‍, അ​ജി എം. ​പാ​ല​ക്കേ​രി, ഫാ.​പൗ​ലോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്നു ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം പ്ലാ​നിം​ഗ് ബോ​ര്‍​ഡ് മു​ന്‍ മെം​ബ​ര്‍ സി.​പി. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌‌