കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ച്ചു ‌
Tuesday, November 30, 2021 10:45 PM IST
പ​ത്ത​നം​തി​ട്ട: അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍​ഷം 100 കു​ട്ടി​ക​ള്‍​ക്ക് എം​ബി​ബി​എ​സ് പ്ര​വേ​ശ​നം ന​ല്‍​കു​ന്ന​തി​ലേ​ക്കു​ള്ള ത​യാ​റെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി കോ​ന്നി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പു​തി​യ ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ച്ചു.
ദേ​ശീ​യ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ലി​ന്റെ പ​രി​ശോ​ധ​ന അ​ടു​ത്തു​ത​ന്നെ ന​ട​ക്കു​മെ​ന്നി​രി​ക്കേ അ​തി​നു മു​ന്നോ​ടി​യാ​യാ​ണ് നി​യ​മ​നം ന​ട​ത്തി​യി​ട്ടു​ള്ള​ത്.
എ​ന്നാ​ല്‍ മ​റ്റു മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ഡോ​ക്ട​ര്‍​മാ​രെ പു​തി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ ഉ​ത്ത​ര​വി​നെ​തി​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. 19 വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രെ​യാ​ണ് കോ​ന്നി​യി​ലേ​ക്ക് നി​യ​മി​ച്ചി​ട്ടു​ള്ള​ത്. അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ര്‍, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ത​സ്്തി​ക​ക​ളി​ലാ​ണ് നി​യ​മ​നം.
തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, ആ​ല​പ്പു​ഴ, മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ നി​ന്നാ​ണ് ഇ​വ​രെ കോ​ന്നി​യി​ലേ​ക്കു മാ​റ്റി​നി​യ​മി​ച്ച​ത്. ‌
കോ​ന്നി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി എ​ന്‍​എം​സി​ക്കു ന​ല്‍​കി​യ അ​പേ​ക്ഷ​യി​ല്‍ 300 കി​ട​ക്ക​ക​ളു​ടെ ആ​ശു​പ​ത്രി സ​ജ്ജ​മാ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ള്‍​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ആ​വ​ശ്യ​മാ​യ പ്ര​ഫ​സ​ര്‍​മാ​രു​ടെ അ​ട​ക്കം ത​സ്തി​ക​ക​ള്‍ കാ​ണി​ക്കേ​ണ്ട​തു​ണ്ട്. നി​ല​വി​ല്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യെ ബേ​സ് ആ​ശു​പ​ത്രി​യാ​ക്കി അ​വി​ടെ​യു​ള്ള ഡോ​ക്ട​ര്‍​മാ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്റെ ഭാ​ഗ​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.
ഇ​തു കൂ​ടാ​തെ​യാ​ണ് അ​ക്കാ​ഡ​മി​ക് പ​രി​ച​യ​മു​ള്ള ഡോ​ക്ട​ര്‍​മാ​രു​ടെ നി​യ​മ​നം. കു​ട്ടി​ക​ള്‍​ക്ക് പ​ഠ​ന​ത്തി​നാ​യി പ്ര​മാ​ടം രാ​ജീ​വ്ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തോ​ടു ചേ​ര്‍​ന്ന കെ​ട്ടി​ടം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. താ​ത്കാ​ലി​ക ഹോ​സ്റ്റ​ല്‍ അ​ട​ക്ക​മു​ള്ള സൗ​ക​ര്യം ഇ​വി​ടെ​യാ​കും. അ​ക്കാ​ഡ​മി​ക് ബ്ലോ​ക്ക് ജൂ​ണി​നു മു​മ്പാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ത​ന്നെ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​കും.‌
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗം തു​ട​ങ്ങി​യെ​ങ്കി​ലും പൂ​ര്‍​ണ​സ​ജ്ജ​മാ​യി​ട്ടി​ല്ല. ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍ ഇ​ല്ലാ​ത്ത​താ​ണ് പ്ര​ധാ​ന പോ​രാ​യ്മ. എ​ന്നാ​ല്‍ ഒ​പി​യി​ല്‍ കൂ​ടു​ത​ല്‍ രോ​ഗി​ക​ളെ​ത്തു​ന്നു​മു​ണ്ട്. ‌