ലൈഫ് സർട്ടിഫിക്കറ്റ് സ​മ​ർ​പ്പി​ക്ക​ണം ‌
Wednesday, December 1, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ സേ​നാ​നി​ക​ൾ​ക്കും വി​ധ​വ​ക​ൾ​ക്കു​മു​ള്ള പ്ര​തി​മാ​സ സാ​ന്പ​ത്തി​ക​സ​ഹാ​യം ഡി​സം​ബ​ർ മു​ത​ൽ തു​ട​ർ​ന്നു ല​ഭി​ക്കു​ന്ന​തി​നു ധ​ന​സ​ഹാ​യം കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം തു​ട​ർ​ന്ന് ല​ഭി​ക്കു​ന്ന​ത​ല്ലെ​ന്ന് ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍ 0468-2061104. ‌