സ​മു​ദാ​യ സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ യോ​ഗം ‌
Thursday, December 2, 2021 10:31 PM IST
പ​ത്ത​നം​തി​ട്ട: ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​മു​ദാ​യ സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ യോ​ഗം ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ ഡി. ​പു​ര​ന്തേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​എ. സൂ​ര​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ കോ​യ​മ്പ​ത്തൂ​ർ എം​പി​യും സി. ​പി. രാ​ധാ​കൃ​ഷ്ണ​ൻ, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​സു​ധീ​ർ, സം​സ്ഥാ​ന സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ഗ​ണേ​ശ​ൻ, ദേ​ശീ​യ കൗ​ൺ​സി​ലം​ഗം കെ. ​ആ​ർ. പ്ര​താ​പ​ച​ന്ദ്ര വ​ർ​മ, ക​ർ​ഷ​ക​മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഷാ​ജി ആ​ർ. നാ​യ​ർ, ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ന്ത​ളം പ്ര​താ​പ​ൻ, മേ​ഖ​ലാ സം​ഘ​ട​നാ സെ​ക്ര​ട്ട​റി കു. ​വെ. സു​രേ​ഷ്തി ബാ​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌

യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ

പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ത്ത​നം​തി​ട്ട അ​ബാ​ൻ ട​വ​റി​ൽ കൂ​ടും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ, എ.​എ. അ​സീ​സ്, മാ​ണി സി. ​കാ​പ്പ​ൻ, രാ​ജ​ൻ ബാ​ബു, ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. യു​ഡി​എ​ഫ് ജി​ല്ലാ യോ​ഗം ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി.