കു​റ്റി​ക്കു​രു​മു​ള​ക് മാ​തൃ​സ​സ്യ​ങ്ങ​ൾ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി
Friday, December 3, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: ഭാ​ര​തീ​യ കാ​ർ​ഷീ​ക ഗ​വേ​ഷ​ണ കൗ​ണ്‍​സി​ലി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം ന​ട​പ്പി​ലാ​ക്കു​ന്ന കാ​ർ​ഷി​ക മേ​ഖ​ലാ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് കു​റ്റി​ക്കു​രു​മു​ള​ക് മാ​തൃ​സ​സ്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കു​റ്റി​ക്കു​രു​മു​ള​ക് തൈ​ക​ൾ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം തി​രി​കെ വാ​ങ്ങി വി​പ​ണ​ന സൗ​ക​ര്യം ഒ​രു​ക്കി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് അ​ധി​ക​വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ‌
കോ​യി​പ്രം പ​ഞ്ചാ​യി​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഇ​തി​നാ​യി കു​രു​മു​ള​കി​ന്‍റെ വി​വി​ധ ഇ​ന​ങ്ങ​ളാ​യ വി​ജ​യ്, ശു​ഭ​ക​ര, മ​ല​ബാ​ർ എ​ക്സ​ൽ, പ​ന്നി​യൂ​ർ 1, 5, 8, ശ​ക്തി, തേ​വം, പൗ​ർ​ണ​മി, ഗി​രി​മു​ണ്ട തു​ട​ങ്ങി​യ 10 ഇ​ന​ങ്ങ​ളു​ടെ 150 മാ​തൃ​സ​സ്യ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഇ​തു​കൂ​ടാ​തെ 120 കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ഗ്രോ ​ബാ​ഗു​ക​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തു​ന്ന​തി​നു​ള​ള സ​ഹാ​യം ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​ത്തി​ച്ചു ന​ൽ​കി. ‌ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ജി മാ​ത്യു നി​ർ​വ​ഹി​ച്ചു. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി ഡോ. ​സി. പി. ​റോ​ബ​ർ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌